മാഡം സാർ ആന്റ് ടീം റെഡി; 'ഡല്‍ഹി ക്രൈം സീസണ്‍ 3' നവംബര്‍ 13 മുതല്‍

'ഡല്‍ഹി ക്രൈം സീസണ്‍ 3' പോസ്റ്റർ
'ഡല്‍ഹി ക്രൈം സീസണ്‍ 3' പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on: 

ഒടിടി പ്രേക്ഷകരുടെ കാത്തിരിപ്പിന് അവസാനം. ഡിഐജി വർതിക ചതുർവേദി തിരികെ വരുന്നു. ഇക്കുറി അന്വേഷണം മനുഷ്യക്കടത്തിനെക്കുറിച്ചാണ്. എമ്മി അവാർഡുനേട്ടത്തിൽ വരെയെത്തിയ ഡൽഹി ക്രൈം വെബ്സീരിസിന്റെ മൂന്നാം സീസണിന് അങ്ങനെ അരങ്ങൊരുങ്ങുകയാണ്. നവംബർ 13-ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് തുടങ്ങും.

Must Read
അ​ർ​ജു​ൻ അ​ശോ​ക​ന്‍റെ 'ത​ല​വ​ര' ഒ​ടി​ടി​യി​ൽ അ​റി​യാം
'ഡല്‍ഹി ക്രൈം സീസണ്‍ 3' പോസ്റ്റർ

ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെയും അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള ക്രൈംഡ്രാമയായാണ് ഡല്‍ഹി ക്രൈം സീസണ്‍ 3 പ്രേക്ഷകരിലെത്തുന്നത്. പ്രിയതാരം ഷെഫാലി ഷാ മുൻസീസണുകളിലെപ്പോലെ വര്‍തിക ചതുര്‍വേദി എന്ന പോലീസ് ഉദ്യോ​ഗസ്ഥയായി അന്വേഷണം നയിക്കും. തനുജ് ചോപ്രയാണ് സംവിധാനം. ഷെഫാലിക്കൊപ്പം രാജേഷ് തൈലാങ്,ര​സിക ദു​ഗൽ തുടങ്ങി മുൻസീസണിലെ പ്രധാന അഭിനേതാക്കളെല്ലാം പുതിയ സീസണിലുമുണ്ടാകും. ഹിമ ഖുറേഷിയാണ് മൂന്നാംഭാ​ഗത്തിലെ പുതിയ ആകർഷണം.

നെറ്റ്ഫ്‌ളിക്‌സിലെ പ്രശസ്തമായ ക്രൈം ഡ്രാമ സീരീസായ 'ഡൽഹി ക്രൈം' ആദ്യസീസൺ 2012-ൽ ഡൽഹിയിൽ നടന്ന ഭീകരമായ കൂട്ടബലാത്സംഗത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. റിച്ചി മെഹ്താ സംവിധാനം ചെയ്ത ഈ സീരീസ്, കേസിനു പിന്നാലെയുള്ള ഡൽഹി പൊലീസിന്റെ അന്വേഷണവും നിയമപരമായ പോരാട്ടങ്ങളും യഥാതഥമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസനേടി.

ഡൽഹി ക്രൈം സീസൺ1-ൽ ഡിസിപി വർതിക ചതുർവേദിയായി ഷെഫാലി ഷാ
ഡൽഹി ക്രൈം സീസൺ1-ൽ ഡിസിപി വർതിക ചതുർവേദിയായി ഷെഫാലി ഷാഫോട്ടോ-അറേഞ്ച്ഡ്

ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ വർതിക ചതുർവേദിയായി വേഷമിട്ട ഷെഫാലി ഷായുടെ ഉജ്വലപ്രകടനമായിരുന്നു ഈ സീസണിന്റെ കരുത്ത്. പോലീസ് അന്വേഷണം, അതിനിടയിൽ ഉദ്യോ​ഗസ്ഥരനുഭവിക്കുന്ന മാനസിക സമ്മർദ്ദം, സ്ത്രീകൾ നേരിടുന്ന ഭീഷണികൾ തുടങ്ങിയവ തീവ്രമായാണ് ഡൽഹി ക്രൈം അവതരിപ്പിച്ചത്. 2019-ൽ പുറത്തിറങ്ങിയ ആദ്യ സീസൺ എമ്മി അവാർഡ് നേടിയതോടെ സീരീസ് ലോകശ്രദ്ധ നേടി.

ഡൽഹി ക്രൈം സീസൺ2-ൽ നീതി സിങ് എന്ന പോലീസുദ്യോ​ഗസ്ഥയായി രസി​ക ദു​ഗൽ
ഡൽഹി ക്രൈം സീസൺ2-ൽ നീതി സിങ് എന്ന പോലീസുദ്യോ​ഗസ്ഥയായി രസി​ക ദു​ഗൽഫോട്ടോ-അറേഞ്ച്ഡ്

രണ്ടാം സീസൺ ഡൽഹിയിലെ സീരിയൽ കൊലപാതകങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു. സമൂഹത്തിലെ കുറ്റവാളികൾ വർധിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുകയായിരുന്നു ഇതിൽ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ വെബ് സീരീസുകളിൽ മുൻനിരയിലുള്ള ഡൽഹി ക്രൈം ആവേശകരവും ആഴമുള്ളതുമായ പോലീസ് ഡ്രാമയായിരുന്നു. അതുകൊണ്ടുതന്നയാണ് അതിന്റെ മൂന്നാം സീസണിനായി പ്രേക്ഷകർ കാത്തിരുന്നതും.