

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത 'അവൾ' മെയ് ഒന്നിന് മനോരമ മാക്സ് ഒടിടിയിൽ റീലീസാകുന്നു.നിരഞ്ജന അനൂപ്,കെ.പി.എ.സി ലളിത, സബിത ജയരാജ്,നിതിൻ രഞ്ജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു.
എഡിറ്റിങ്-ശ്രീജിത്ത് സി ആർ,ഗാനരചന-മുഹാദ് വെമ്പായം,സംഗീതം-കണ്ണൻ സി ജെ,കലാസംവിധാനം-ജി ലക്ഷ്മണൻ,മേക്കപ്പ്-ലിബിൻ മോഹൻ, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ,സൗണ്ട് ഡിസൈൻ-വിനോദ് പി ശിവറാം,പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം.പിആർഒ-എ.എസ് ദിനേശ്.