ആസിഫ് അലിക്കൊപ്പം ഒടിടിയിലേക്ക് 'സർക്കീട്ട്' പോകാം

​'സർക്കീട്ട്' പോസ്റ്റർ
​'സർക്കീട്ട്' പോസ്റ്റർഅറേഞ്ച്ഡ്
Published on

ആ​സി​ഫ് അ​ലി നായകനായ ​'സർക്കീട്ട്' ഒടിടി റിലീസിനായി ഒരുങ്ങുന്നു. മികച്ച കുടുംബചിത്രം എന്ന ഖ്യാതി നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാതെപോയ ചിത്രമായിരുന്നു 'സർക്കീട്ട്'. സെ​പ്റ്റം​ബ​ർ 26 ന് മ​നോ​ര​മ മാ​ക്സി​ൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആ​സി​ഫ് അ​ലിയുടെ അ​മീർ എന്ന കഥാപാത്രം, താരത്തിന്‍റെ ഇതുവരെയുള്ള കരിയറിൽനിന്നു വളരെ വ്യത്യസ്ത പുലർത്തുന്നു. നായകന്‍റെ ജോ​ലി തേ​ടി ഗ​ൾ​ഫി​ലേ​ക്കു​ള്ള യാ​ത്ര​യും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ആ​ഖ്യാ​ന​ത്തി​നും ശ​ക്ത​മാ​യ അഭിനയമുഹൂർത്തങ്ങൾക്കും ​ചി​ത്രം പ്ര​ശം​സി​ക്ക​പ്പെ​ട്ടു.

​'സർക്കീട്ട്' പോസ്റ്റർ
'സു ഫ്രം സോ'യ്ക്ക് ഒടിടിയില്‍ സമ്മിശ്ര പ്രതികരണം

ആ​സി​ഫ് അ​ലി​യെ കൂ​ടാ​തെ ദി​വ്യ പ്ര​ഭ, ര​മ്യ സു​രേ​ഷ്, ദീ​പ​ക്, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​നവേ​ഷങ്ങൾ അവതരിപ്പിക്കുന്നു. ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിലൂട ശ്രദ്ധേയനായ തമർ ആണ് സംവിധായകൻ. അജിത് വിനായക ഫിലിംസിന്റെയും ആക്ഷൻ ഫിലിംസിന്റെയും ബാനറിൽ വിനായക അജിതും ഫ്ലോറൈൻ ഡൊമിനിക്കും ചേർന്നാണ് ചിത്രം നിർമിച്ചത്.

ആ​സി​ഫ് പ​തി​വു​പോ​ലെ ക​ഥാ​പാ​ത്ര​ത്തെ വ​ള​രെ അനായാസം അ​വ​ത​രി​പ്പി​ക്കു​ന്നുണ്ട്. ബാ​ല​താ​രം ഓ​ർ​ഹാനും മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ആസിഫിന്‍റെ ആരാധകരും ചലച്ചിത്രപ്രേമികളും ആകാംക്ഷയോടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്ങിനായി കാത്തിരിക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com