ജയറാം-കാളിദാസ് ചിത്രം 'ആശകള്‍ ആയിരം' ഒടിടിയിലേക്ക്

​'ആശകൾ ആയിരം' ടൈറ്റിൽ പോസ്റ്ററിൽ ജയറാമും കാളിദാസും
​'ആശകൾ ആയിരം' ടൈറ്റിൽ പോസ്റ്ററിൽ ജയറാമും കാളിദാസുംഅറേഞ്ച്ഡ്
Published on

ജയറാമും കാളിദാസ് ജയറാമും ഒന്നിച്ച കുടുംബചിത്രം 'ആശകള്‍ ആയിരം' ഒടിടിയിലേക്ക്. ഏപ്രില്‍ 17-ന് ചിത്രം സീ5-ലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഫെബ്രുവരിയിലായിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്.

ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം, വ്യത്യസ്ത ജീവിതവീക്ഷണങ്ങളുള്ള ഒരച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. സിനിമാതാരമാകാന്‍ മോഹിക്കുന്ന മകനായി കാളിദാസും, ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കിടയില്‍ അതിജീവനത്തിനു പ്രാധാന്യം നല്‍കുന്ന അച്ഛനായി ജയറാമും വേഷമിടുന്നു. ഇരുവരും തമ്മിലുള്ള ആശയപരമായ പോരാട്ടങ്ങളും സ്‌നേഹവുമാണു സിനിമയുടെ ഇതിവൃത്തം.

Must Read
വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ് -ഷാജി കൈലാസ് ടീമിന്റെ 'വരവ്' ടീസർ പുറത്ത്
​'ആശകൾ ആയിരം' ടൈറ്റിൽ പോസ്റ്ററിൽ ജയറാമും കാളിദാസും

ആശാ ശരത്ത്, ഇഷാനി കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്. ഷറഫുദ്ദീന്‍, രമേഷ് പിഷാരടി, ജിന്‍സ് ഷാന്‍, ആനന്ദ് മന്മഥന്‍ എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

'ആശകൾ ആയിര'ത്തിന്റെ പൂജാചടങ്ങിൽ കാളിദാസ് ജയറാമും ഇഷാനി കൃഷ്ണയും തിരി തെളിയിക്കുന്നു. ജയറാം സമീപം
'ആശകൾ ആയിര'ത്തിന്റെ പൂജാചടങ്ങിൽ കാളിദാസ് ജയറാമും ഇഷാനി കൃഷ്ണയും തിരി തെളിയിക്കുന്നു. ജയറാം സമീപംഫോട്ടോ-അറേഞ്ച്ഡ്

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും അരവിന്ദ് രാജേന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ക്രിയറ്റീവ് ഡയറക്ടറായും ജൂഡ് ആന്റണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
Pappappa
pappappa.com