വിരുന്നുമുറിയിൽ ഇനി പാപ്പനും സംഘവും പടവെട്ടും;'ആട് 3' ഒടിടിയിലേക്ക്

വിരുന്നുമുറിയിൽ ഇനി പാപ്പനും സംഘവും പടവെട്ടും;'ആട് 3' ഒടിടിയിലേക്ക്
Published on

തിയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിച്ച ജയസൂര്യ ചിത്രം 'ആട് 3 ഒടിടി റിലീസിന് തയാറെടുക്കുന്നു. മേയ് ഒന്നു മുതല്‍ പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമായ സീ ഫൈവില്‍ ചിത്രം ലഭ്യമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ഫാന്റസി ആക്ഷന്‍ കോമഡി ചിത്രം മാര്‍ച്ച് 19-ന് ആണ് റിലീസ് ചെയ്തത്.

Must Read
'ദൃശ്യം 3 ‍ഡിജിറ്റൽ അവകാശം ഞങ്ങൾക്ക്': മുന്നറിയിപ്പുമായി ആമസോണിന്റെ നോട്ടീസ്
വിരുന്നുമുറിയിൽ ഇനി പാപ്പനും സംഘവും പടവെട്ടും;'ആട് 3' ഒടിടിയിലേക്ക്

ആട് ഫ്രാഞ്ചൈസിയിലെ മുന്‍ ചിത്രങ്ങളെപ്പോലെ തന്നെ വലിയ സ്വീകാര്യതയാണ് മൂന്നാം ഭാഗത്തിനും ലഭിച്ചത്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍നിന്ന് 150 കോടിയിലധികം രൂപ ചിത്രം ഇതിനോടകം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ജയസൂര്യയ്ക്കൊപ്പം സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ പഴയ നിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപരിസരവും പരിചിതമായ നര്‍മമുഹൂര്‍ത്തങ്ങളുമാണ് ഈ ഭാഗത്തിന്റെ പ്രത്യേകത.

'ആട് 3' സക്സസ് പോസ്റ്റർ
'ആട് 3' സക്സസ് പോസ്റ്റർഅറേഞ്ച്ഡ്

ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. ഷാന്‍ റഹ്‌മാന്റെ സംഗീതവും ഡോണ്‍ വിന്‍സെന്റിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടി. 2015-ല്‍ ആടിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്.

Related Stories

No stories found.
Pappappa
pappappa.com