'സ്മോക്കിങ് ഹോട്ട് വിത്ത് ക്വീൻ'; 'ഡാഡി കൂൾ' ​ഗാനത്തിന്റെ ചൂടിൽ ബോളിവുഡ്

'കിങ്ങി'ലെ 'ഡാഡി കൂൾ' ​ഗാനത്തിൽ കരീന കപുർ
'കിങ്ങി'ലെ 'ഡാഡി കൂൾ' ​ഗാനത്തിൽ കരീന കപുർസ്ക്രീൻ​ഗ്രാബ്
Published on: 

ഷാ​രൂഖ് ഖാ​നും ക​രീ​ന ക​പുറും വീ​ണ്ടും ഒ​ന്നി​ച്ച 'കിങ്' എ​ന്ന ചി​ത്ര​ത്തി​ലെ 'ഡാ​ഡി കൂ​ൾ' എ​ന്ന ഗാ​ന​മാണ് ഇപ്പോൾ ബി ടൗണിൽ തരംഗം. ഡി​സ്കോ പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്ക് ഷാ​രൂഖ് ഖാ​ൻ പ്രവേശിക്കുന്നതും ഇ​രു​വ​രും ഒരുമിച്ചു നൃ​ത്തം ചെയ്യുന്നതുമായ ദൃ​ശ്യ​ങ്ങ​ളോ​ടെ​യാ​ണ് ഗാ​ന​ത്തിന്‍റെ വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഗാനത്തിന്റെ പ്രകാശനച്ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വേ ഷാ​രൂ​ഖ് ഖാ​നെ 'സ്മോ​ക്കിങ് ഹോ​ട്ട്' എ​ന്നും ക​രീ​ന ക​പു​റി​നെ 'ക്വീ​ൻ' എ​ന്നു​മാ​ണ് ക​ര​ൺ ജോ​ഹ​ർ വി​ശേ​ഷി​പ്പി​ച്ച​ത്.

Must Read
'അനിമൽ' ആരാധകരേ ശാന്തരാകുവിൻ; 'അനിമൽ പാർക്കു'മായി സന്ദീപ് റെഡ്ഡി വംഗ വരുന്നൂ
'കിങ്ങി'ലെ 'ഡാഡി കൂൾ' ​ഗാനത്തിൽ കരീന കപുർ

പ​തി​ന​ഞ്ച് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഷാ​രൂ​ഖ് ഖാ​നും ക​രീ​ന ക​പു​റും ഒ​രു​മി​ച്ച് സ്ക്രീ​നി​ൽ എ​ത്തു​ന്ന​ത്. റെ​ട്രോ ഡി​സ്കോ താ​ള​ങ്ങ​ളും കാ​ബ​റേ ശൈ​ലി​യി​ലു​ള്ള ഗ്ലാ​മ​റും ചേ​ർ​ന്ന ​ഗാ​ന​ത്തി​ന്റെ വരികൾ കുമാറിന്റേതാണ്. സ​ച്ചി​ൻ-​ജി​ഗ​ർ ആണ് സം​ഗീ​തം.

'കിങ്ങി'ലെ 'ഡാഡി കൂൾ' ​ഗാനത്തിൽ ഷാരൂഖ് ഖാനും കരീന കപുറും
'കിങ്ങി'ലെ 'ഡാഡി കൂൾ' ​ഗാനത്തിൽ ഷാരൂഖ് ഖാനും കരീന കപുറുംസ്ക്രീൻ​ഗ്രാബ്

അ​രി​ജി​ത് സിങ്ങും ശി​ൽ​പ റാ​വു​വും ചേ​ർ​ന്നാ​ണു ഗാ​നം ആ​ല​പി​ച്ച​ത്. വൈ​ഭ​വി മ​ർ​ച്ചന്‍റ് ആ​ണ് നൃ​ത്ത​സം​വി​ധാ​നം. 1976-ല്‍ ബോണി എം പുറത്തിറക്കിയ പ്രശസ്ത ഗാനത്തിന്റെ വരികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ ഗാനത്തിന്റെ ക്രെഡിറ്റില്‍ ബോണി എമ്മിനെ പ്രത്യേകം പരാമര്‍ശിച്ച് ആദരവും നല്‍കിയിട്ടുണ്ട്.

'കിങ്ങി'ലെ 'ഡാഡി കൂൾ' ​ഗാനത്തിൽ ഷാരൂഖ് ഖാനും കരീന കപുറും
'കിങ്ങി'ലെ 'ഡാഡി കൂൾ' ​ഗാനത്തിൽ ഷാരൂഖ് ഖാനും കരീന കപുറുംസ്ക്രീൻ​ഗ്രാബ്

ത​ന്നെ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ നാ​യി​ക​മാ​ർ​ക്കൊ​പ്പം റൊ​മാ​ന്‍റിക് രം​ഗ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ ത​നി​ക്ക് തോ​ന്നി​യ അ​സ്വ​സ്ഥ​ത​ക​ളെ​ക്കു​റി​ച്ച് ഷാ​രൂഖ് മ​നസുതു​റ​ന്നു. അ​റു​പ​തു​കാ​ര​ന് എ​ത്ര​ത്തോ​ളം കൂ​ൾ ആ​കാ​ൻ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ക്കാ​നാ​ണ് 'കിങ്' പോ​ലൊ​രു ചി​ത്രം തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

'കിങ്ങി'ലെ 'ഡാഡി കൂൾ' ​ഗാനത്തിൽ ഷാരൂഖ് ഖാനും കരീന കപുറും
'കിങ്ങി'ലെ 'ഡാഡി കൂൾ' ​ഗാനത്തിൽ ഷാരൂഖ് ഖാനും കരീന കപുറുംസ്ക്രീൻ​ഗ്രാബ്

സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന 'കിങ്' ഡി​സം​ബ​ർ 24-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. ഷാ​രൂ​ഖ് ഖാ​നും ക​രീ​ന ക​പുറി​നും പു​റ​മെ സു​ഹാ​ന ഖാ​ൻ, ദീ​പി​ക പ​ദു​കോൺ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, റാ​ണി മു​ഖ​ർ​ജി, അ​നി​ൽ ക​പു​ർ, ജാ​ക്കി ഷ്രോ​ഫ്, അ​ർ​ഷാ​ദ് വാ​ർ​സി, ജ​യ്ദീ​പ് അ​ഹ്ലാ​വ​ത്, രാ​ഘ​വ് ജു​യാ​ൽ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​.