'ഒ.എം' സംഗീതം 'ഒജി' ആയില്ല; സായ് അഭ്യങ്കറിന് 'രാക്ക' അ​ഗ്നിപരീക്ഷ

ചെന്നൈയിൽ നടന്ന 'ഒ.എം' പ്രീ റിലീസ് ഇവന്റിൽ സായ് അഭ്യങ്കർ
ചെന്നൈയിൽ നടന്ന 'ഒ.എം' പ്രീ റിലീസ് ഇവന്റിൽ സായ് അഭ്യങ്കർഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

യൂട്യൂബ് ഒറിജിനൽ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംഗീതസംവിധായകൻ സായ് അഭ്യങ്കർ ദക്ഷിണേന്ത്യൻ സിനിമയിൽ വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു സംഗീതപ്രേമികൾ. സൂര്യയുടെ 'കറുപ്പ്' എന്ന ചിത്രത്തിന് ഒരുക്കിയ സംഗീതവും വലിയ ശ്രദ്ധ നേടിയതോടെ ഏറെ പ്രതീക്ഷയുള്ള യുവ സംഗീതസംവിധായകരുടെ നിരയിലേക്ക് സായ് ഉയർന്നു.

Must Read
'റഹ്മാൻ പോലും പഴഞ്ചൻ': പുതുതലമുറയുടെ സംഗീതാഭിരുചിയെ വിമർശിച്ച് സാം സി.എസ്
ചെന്നൈയിൽ നടന്ന 'ഒ.എം' പ്രീ റിലീസ് ഇവന്റിൽ സായ് അഭ്യങ്കർ

'ഒ.എം' എന്ന ചിത്രത്തിലും സായിയുടെ സംഗീതത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്കും പ്രധാന തീം മ്യൂസിക്കിനും റിലീസിന് മുമ്പുതന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങിയതോടെ പശ്ചാത്തല സംഗീതത്തിന്റെ കാര്യത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

പല രംഗങ്ങളിലും സംഗീതത്തിന്റെ വിന്യാസം വേണ്ടത്ര ഫലപ്രദമായില്ലെന്നും പശ്ചാത്തല സംഗീതത്തിന് ആവശ്യമായ വൈകാരികവും നാടകീയവുമായ സ്വാധീനം സൃഷ്ടിക്കാനായില്ലെന്നുമാണ് ഒരുവിഭാഗം പ്രേക്ഷകരുടെ വിമർശനം.

ചെന്നൈയിൽ നടന്ന 'ഒ.എം' പ്രീ റിലീസ് ഇവന്റിൽ സംവിധായകൻ രാജ്കുമാർ പെരിയസാമിക്കൊപ്പം സായ് അഭ്യങ്കർ
ചെന്നൈയിൽ നടന്ന 'ഒ.എം' പ്രീ റിലീസ് ഇവന്റിൽ സംവിധായകൻ രാജ്കുമാർ പെരിയസാമിക്കൊപ്പം സായ് അഭ്യങ്കർഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

പ്രധാന തീം മ്യൂസിക്കായ 'വീര' ആവർത്തിച്ച് ഉപയോഗിച്ചതിനെതിരെയും വിമർശനമുണ്ട്. രംഗങ്ങളുടെ തീവ്രത വർധിപ്പിക്കുന്നതിന് പകരം ഒരേ സംഗീതം വീണ്ടും വീണ്ടും കേൾക്കുന്നത് വിരസതയുണ്ടാക്കുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. റിലീസിന് മുൻപ് വലിയ ഹൈപ്പ് സൃഷ്ടിച്ച സായ് അഭ്യങ്കറിന് അപ്രതീക്ഷിതമായ വിമർശനങ്ങൾ നേരിടേണ്ടിവന്നിരിക്കുകയാണ്.

സായിയുടെ സംഗീതത്തെ ഇഷ്ടപ്പെടുന്നവരും ഏറെയുണ്ടെങ്കിലും 'ഒ.എം' പശ്ചാത്തല സംഗീതത്തെച്ചൊല്ലിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇതിനിടയിൽ അല്ലു അർജുന്റെ അടുത്ത ചിത്രമായ 'രാക്ക'യാണ് സായിയുടെ അടുത്ത പ്രധാന പ്രോജക്ട്. പ്രഖ്യാപനം മുതൽ തന്നെ വലിയ ആകാംക്ഷ സൃഷ്ടിച്ച ചിത്രമാണിത്.

സായ് അഭ്യങ്കർ
സായ് അഭ്യങ്കർഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

തന്റെ സംഗീതപ്രതിഭ കൂടുതൽ വലിയൊരു വേദിയിൽ അവതരിപ്പിക്കാനുള്ള അവസരമാണ് 'രാക്ക'യിലൂടെ സായിക്ക് ലഭിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമായതിനാൽ സായിയുടെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെടും. 'ഒ.എം' ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകാനും ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ ആരാധകരെ ആവേശംകൊള്ളിക്കുന്ന മറ്റൊരു മികച്ച ആൽബം ഒരുക്കാനുമാകും സായ് ഇനി ശ്രമിക്കുക.