

സിനിമയ്ക്കുള്ളിലെ സിനിമയുമായി വരുന്ന നസ്‌ലിന്‍ ചിത്രം മോളിവുഡ് ടൈംസിലെ പ്രൊമോ സോങ് പുറത്ത്. 'ഗോട്ട് സോങ്' എന്ന ടൈറ്റിലിൽ വരുന്ന ഗാനത്തിന് സംഗീതം നല്കിയത് ജേക്സ് ബിജോയ് ആണ്. സംവിധാനം ചെയ്തിരിക്കുന്നത് ഡൗൺ ട്രോഡൻ.
ജേക്സ് ബിജോയ്, അദ്രി ജോ, ട്രൈബ് മാമാ മേരികാളി എന്നിവർ ചേർന്നാണ് ആലാപനം. അദ്രി ജോയുടേതാണ് വരികൾ. നസ്‌ലിനൊപ്പം ജേക്സ് ബിജോയിയും അദ്രി ജോയും ഗാനത്തിന്റെ വീഡിയോ പതിപ്പിലുണ്ട്.
നസ്‌ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ ആരാധകർ ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്‌ലിന്‍ എത്തുന്നത്.
സിനിമാസംവിധായകനാകുന്നത് സ്വപ്നം കണ്ടുനടക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. 'മോളിവുഡ് ടൈംസി'ന്റെ ടീസർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്.
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ: വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിങ്: നിധിൻ രാജ് അരോൾ,അഭിനവ് സുന്ദർ നായക്,
മറ്റ് അണിയറപ്രവർത്തകർ- സൗണ്ട് ഡിസൈൻ ആന്റ് മിക്‌സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ: എ.എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്.