

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ പാര്‍ലമെന്റില്‍ ആദരം. ചലച്ചിത്ര സംഗീത ലോകത്തെ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി പാര്‍ലമെന്റ് അദ്ദേഹത്തെ ആദരിച്ചത്.
ഈ അപൂര്‍വ ബഹുമതിയില്‍ നന്ദി അറിയിച്ചുകൊണ്ട് ഇളയരാജ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചു. ധനകാര്യ മന്ത്രി എന്‍വര്‍ എര്‍ദോഗനും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. തമിഴ്നാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന തനിക്ക് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ലഭിച്ച ഈ അംഗീകാരം ഏറെ വൈകാരികമാണെന്നും അദ്ദേഹം കുറിച്ചു.
തന്റെ സംഗീതത്തിന് ജീവന്‍ നല്‍കിയ പ്രേക്ഷകര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ച കലാകാരന്മാര്‍ക്കും ഇളയരാജ നന്ദി അറിയിച്ചു. സിനിമാ സംഗീതത്തില്‍ 50 വര്‍ഷം തികയുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം മ്യൂസിക് കണ്‍സേര്‍ട്ടുകള്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 26-ന് സിഡ്‌നിയിലും ഒക്ടോബര്‍ അഞ്ചിന് ബ്രിസ്‌ബെയ്‌നിലും അദ്ദേഹം സംഗീത പരിപാടികള്‍ അവതരിപ്പിക്കും.