കെ-പോപ് ആരാധകരേ ആഹ്ലാദിപ്പിൻ; ബിടിഎസ് ഉൾപ്പെടെ ഇന്ത്യയിലേക്ക്

1.ഹൈബിന്റെ ദക്ഷിണകൊറിയയിലെ ആസ്ഥാനമന്ദിരം2.സെവന്റീൻ ബാൻഡ് സംഘം
1.ഹൈബിന്റെ ദക്ഷിണകൊറിയയിലെ ആസ്ഥാനമന്ദിരം2.സെവന്റീൻ ബാൻഡ് സംഘംഫോട്ടോ-അറേഞ്ച്ഡ്
Published on

കെ-പോപ് ആരാധകരേ.. നിങ്ങള്‍ക്കൊരു ആവേശവാര്‍ത്ത. ബിടിഎസ് സെവന്റീന്‍, ടിഎക്‌സ്ടി തുടങ്ങിയ മെഗാഹിറ്റ് കെ-പോപ് ബ്രാൻഡുകൾക്കു പിന്നിലുള്ള ദക്ഷിണകൊറിയൻ കമ്പനി ഹൈബ് കോര്‍പറേഷന്‍ ഇന്ത്യയിലേക്കെത്തുന്നു. ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ പുതിയ ബ്രാഞ്ച് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈബ്.

ഈ വര്‍ഷം സെപ്റ്റംബറിലോ ഒക്ടോബറിലോ ഇന്ത്യയില്‍ ശാഖ തുറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇതോടെ ബിടിഎസ് ഉൾപ്പെടെയുള്ള കെ-പോപ് താരങ്ങളെ നേരിട്ടു കാണണമെന്ന ഇന്ത്യൻആരാധകരുടെ സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. ജൂണ്‍ 30ന് കൊറിയന്‍ മാധ്യമങ്ങളിലൂടെയാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. ലോകമെമ്പാടും കെ-പോപ്പിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള ഹൈബിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ബാങ് സി ഹ്യൂക്കിന്റെ നേതൃത്വത്തിലുള്ള കമ്പനി ഇന്ത്യയിലും എത്തുന്നത്.

ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ സംഗീത വിപണിയുള്ള രാജ്യങ്ങളിലൊന്നാണ്. രാജ്യത്ത് പ്രാദേശിക ഓഡിഷന്‍ ഷോ, പരിശീലന പരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും-കമ്പനി അറിയിച്ചു. മുമ്പ് അമേരിക്കയില്‍ ഇത്തരത്തില്‍ ബ്രാഞ്ച് സ്ഥാപിച്ചിരുന്നു. യുഎസില്‍, ആരംഭിച്ച ഹൈബിന്റെ പുതിയ ഗേള്‍ ഗ്രൂപ്പ് കാറ്റ്‌സ്‌ഐ അരങ്ങേറ്റം കുറിച്ചതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം, ബില്‍ബോര്‍ഡ് ഹോട്ട് 100-ല്‍ ഇടം നേടിയിത് അവരുടെ വന്‍ സ്വീകാര്യതയാണ് വെളിപ്പെടുത്തുന്നത്.

Related Stories

No stories found.
Pappappa
pappappa.com