രാഖിസാവന്ത് പറയുന്നു: 'ഹാനി​യാ,ഒ​ട്ടും ടെ​ൻ​ഷ​ൻ അ​ടി​ക്ക​രു​ത്, നീ ​സു​ന്ദ​രി​യാ​ണ്'

ഹാനിയ ആമിർ 'പാ​ബ്ലോ' സം​ഗീത ആൽബത്തിൽ, രാഖി സാവന്ത്
ഹാനിയ ആമിർ 'പാ​ബ്ലോ' സം​ഗീത ആൽബത്തിൽ, രാഖി സാവന്ത് സ്ക്രീൻ​ഗ്രാബ്,ഫേസ്ബുക്ക്
Published on

പാ​കി​സ്ഥാ​നി ന​ടി ഹാ​നി​യ ആ​മി​റി​ന്‍റെ ക​ന്നി സം​ഗീ​ത ആ​ൽ​ബ​ത്തി​ൽ സ​ർ​പ്രൈ​സ് വോ​യി​സ് കാമി​യോ​യു​മാ​യി ബോ​ളി​വു​ഡ് താ​രം രാ​ഖി സാ​വ​ന്ത്. 'പാ​ബ്ലോ' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന റാ​പ്പ് ഗാ​ന​ത്തി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​ത്താ​ണ് രാ​ഖി സാ​വ​ന്തിന്‍റെ വോ​യി​സ് മെ​സേ​ജ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​അ​പ്ര​തീ​ക്ഷി​ത കൂ​ട്ടു​കെ​ട്ട് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

Must Read
ആശാ ഭോസ്‌ലെക്ക് ആദരം; റഹ്‌മാന്റെ ആൽബത്തിൽ ഷാരൂഖും സഞ്ജയ് ദത്തും ഒരുമിക്കും
ഹാനിയ ആമിർ 'പാ​ബ്ലോ' സം​ഗീത ആൽബത്തിൽ, രാഖി സാവന്ത്

ഹാ​നി​യ ആ​മി​ർ ത​ന്നെ വ​രി​ക​ളെ​ഴു​തി ഈ​ണം പ​ക​ർ​ന്ന് ആ​ല​പി​ച്ച ആ​ദ്യ​ത്തെ റാ​പ്പ് ട്രാ​ക്കാ​ണ് 'പാ​ബ്ലോ'. ത​നി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മ​റ്റും ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കു​മു​ള്ള മ​റു​പ​ടി​യാ​യാ​ണ് ഹാ​നി​യ ഈ ​ഗാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​മ​ർ​ശ​ക​ർ അ​തി​രു​ക​ട​ക്ക​രു​തെ​ന്നും, താ​ൻ ത​ന്‍റേതാ​യ വ​ഴി​യി​ലൂ​ടെ​ത്ത​ന്നെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും പാ​ട്ടി​ലൂ​ടെ ന​ടി വ്യ​ക്ത​മാ​ക്കു​ന്നു.

ഹാനിയ ആമിർ 'പാ​ബ്ലോ' സം​ഗീത ആൽബത്തിൽ
ഹാനിയ ആമിർ 'പാ​ബ്ലോ' സം​ഗീത ആൽബത്തിൽസ്ക്രീൻ​ഗ്രാബ്

ഗാ​ന​ത്തി​ന്‍റെ ഒ​ടു​വി​ലാ​ണ് ഹാ​നി​യ​ക്ക് പി​ന്തു​ണ​യു​മാ​യി രാ​ഖി സാ​വ​ന്തി​ന്‍റ ശ​ബ്ദ​രേ​ഖ എ​ത്തു​ന്ന​ത്. "ഹാ​നി​യാ, മേരീ ജാൻ.. ​നീ ഒ​ട്ടും ടെ​ൻ​ഷ​ൻ അ​ടി​ക്ക​രു​ത്. നീ ​സു​ന്ദ​രി​യാ​ണ്, നിന്‍റെ സൗ​ന്ദ​ര്യ​ത്തി​ൽ അ​സൂ​യ പൂ​ണ്ട​വ​രാ​ണ് ഇ​തൊ​ക്കെ പ​റ​യു​ന്ന​ത്...' എ​ന്നാ​ണ് രാ​ഖി പാ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഹാനിയ ആമിർ 'പാ​ബ്ലോ' സം​ഗീത ആൽബത്തിൽ
ഹാനിയ ആമിർ 'പാ​ബ്ലോ' സം​ഗീത ആൽബത്തിൽസ്ക്രീൻ​ഗ്രാബ്

ഗാ​നം പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ഈ ​വേ​റി​ട്ട കൂ​ട്ടു​കെ​ട്ടി​നെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഈ ​സം​ഗീ​ത വീ​ഡി​യോ വ​ലി​യ ശ്ര​ദ്ധ​യാ​ണ് നേ​ടു​ന്ന​ത്.

Pappappa
pappappa.com