പാട്ടുവഴിയിൽ വീണ്ടും 'വടക്കൻ തേരോട്ടം', ഹൃദയങ്ങൾ കീഴടക്കി 'അനുരാ​ഗിണി ആരാധികേ..'

'ഒരു വടക്കൻ തേരോട്ടം' സോങ് റിലീസ് പോസ്റ്റർ
'ഒരു വടക്കൻ തേരോട്ടം' പോസ്റ്റർഅറേഞ്ച്ഡ്
Published on

ബിനുൻരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിലെ പുതിയ ​ഗാനം പുറത്തിറങ്ങി. 'അനുരാഗിണി ആരാധികേ..' എന്നുതുടങ്ങുന്ന ഗാനം പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. പ്രണയത്തിൻ്റെ ആരാധകനായി ധ്യാൻ ശ്രീനിവാസന്റെ ചുവടു മാറ്റമാണ് ഗാനത്തിൽ. ധ്യാനിനൊപ്പം നായികയായി ദിൽന രാമകൃഷ്ണനും ശ്രദ്ധ നേടുന്നു.

പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റ ഗാനം കൂടിയാണിത്. വസുദേവിനൊപ്പം പ്രശസ്ത ഗായിക നിത്യ മാമ്മൻ്റെ പ്രണയം തുളുമ്പുന്ന ശബ്ദവും ഈ ഗാനത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ദൃശ്യഭംഗി നിറയുന്ന ഇതിന്റെ വരികൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ്.

Must Read
അച്ഛനും മകനും ചേർന്നൊരുക്കിയ ​ഗാനം; 'ഇടനെഞ്ചിലെ മോഹ'വുമായി 'വടക്കൻതേരോട്ടം'
'ഒരു വടക്കൻ തേരോട്ടം' സോങ് റിലീസ് പോസ്റ്റർ

മലയാളികൾ ഏറ്റുപാടിയ നിരവധി ഗാനങ്ങൾക്ക് ജന്മം നൽകിയ ബേണി-ഇഗ്നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിൻറെ മകൻ ടാൻസനും ആദ്യമായി ഒന്നിക്കുന്നു എന്നതും ഈ ​ഗാനത്തെ വ്യത്യസ്തമാക്കുന്നു. ദർബാരി കാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം അച്ഛൻ മകൻ കൂട്ടുകെട്ടിന് സംഗീതസംവിധാന രംഗത്ത് ശ്രുതിമോഹനമായ തുടക്കം നല്കുന്നു.പ്രേക്ഷകർ നെഞ്ചോടു ചേർത്ത 'ഇടനെഞ്ചിലെ മോഹം' എന്ന ഗാനത്തിനു ശേഷമാണ് സരിഗമ മ്യൂസിക് പുതിയ​ ​ഗാനം പുറത്തിറക്കിയത്. മനോഹരമായ നൃത്തച്ചുവടുകൾ ഒരുക്കിയിരിക്കുന്നത് ബിജു ധ്വനിതരംഗ് ആണ്.

ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ റിലീസിന് തയ്യാറെടുക്കുന്ന 'ഒരു വടക്കൻ തേരോട്ടത്തിൽ 'മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളുടെ ഒരു നിര തന്നെയുണ്ട്. സനു അശോകന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പവി കെ പവനും എഡിറ്റിങ്  ജിതിൻ ഡികെയും നിർവഹിക്കുന്നു. രമേശ് സി.പി യുടെ നേതൃത്വത്തിൽ എറണാകുളത്തെ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ ആണ് ചിത്രത്തിൻ്റ കളർ ഗ്രേഡിങ് പൂർത്തിയായത്. ദേശീയ അവാർഡ് ജേതാവും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗവുമായ സിനോയ് ജോസഫിന്റെ നേതൃത്വത്തിൽ മുംബൈയിലെ കനാൻ സ്റ്റുഡിയോയിൽ ആയിരുന്നു സൗണ്ട് മിക്സിങ്. കോ പ്രൊഡ്യൂസർമാർ :സൂര്യ എസ്. സുഭാഷ്,ജോബിൻ വർഗീസ്.

പിആർഒ: വാഴൂർ ജോസ്, എ.എസ് ദിനേശ്, ഐശ്വര്യ രാജ്. 'ഒരു വടക്കൻ തേരോട്ടം' ഡ്രീം ബിഗ് ഫിലിംസ് ഉടൻ പ്രദർശനത്തിനെത്തിക്കും.

Related Stories

No stories found.
Pappappa
pappappa.com