ലോ​കം കീ​ഴ​ട​ക്കാ​ൻ വീ​ണ്ടും ബി​ടി​എ​സ്; 34 ന​ഗ​ര​ങ്ങ​ൾ, ഇന്ത്യൻ ആരാധകർക്ക് നിരാശ

ബിടിഎസ് സം​ഗീതസംഘം
ബിടിഎസ് സം​ഗീതസംഘംഫോട്ടോ-അറേഞ്ച്ഡ്
Published on

ദ​ക്ഷി​ണ കൊ​റി​യ​ൻ സം​ഗീത വി​സ്മ​യം ബി​ടി​എ​സ് മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വ​മ്പ​ൻ തി​രി​ച്ചു​വ​ര​വ് പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക പ​ര്യ​ട​ന​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​ർ​മി. ക​ഠി​ന​മാ​യ സൈ​നി​ക സേ​വ​ന​ത്തി​നും നീ​ണ്ട ഇ​ട​വേ​ള​യ്ക്കും ശേ​ഷം സം​ഗീ​ത ലോ​ക​ത്തെ രാ​ജാ​ക്ക​ന്മാ​ർ വീ​ണ്ടും മൈ​ക്കി​ന് മു​ന്നി​ലെ​ത്തു​ക​യാ​ണ്. പു​തി​യ ആ​ൽ​ബ​ത്തി​ന്‍റെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ പു​റ​ത്തു​വി​ടു​ന്ന​തി​ന് മുമ്പു ത​ന്നെ, ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ത​ങ്ങ​ളു​ടെ ലോ​ക പ​ര്യ​ട​ന​ത്തി​ന്‍റെ തീ​യ​തി​ക​ൾ ബിടിഎസ് പു​റ​ത്തു​വി​ട്ടു.

Must Read
സോളോ ടൂറുമായി ബിടിഎസ് താരം ജിന്‍; ആവേശത്തീയായി റണ്‍ സിയോക്ക്ജിന്‍ ചിത്രങ്ങള്‍
ബിടിഎസ് സം​ഗീതസംഘം

2026 ഏ​പ്രി​ൽ 9-ന് ​ദ​ക്ഷി​ണ കൊ​റി​യ​ൻ ന​ഗ​ര​മാ​യ ഗോ​യാ​ങ്ങി​ലാ​ണ് സം​ഗീ​ത മാ​മാ​ങ്ക​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. ദ​ക്ഷി​ണ കൊ​റി​യ കൂ​ടാ​തെ വ​ട​ക്കേ അ​മേ​രി​ക്ക, തെ​ക്കേ അ​മേ​രി​ക്ക, യൂ​റോ​പ്പ്, ഏ​ഷ്യ, ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 34 ന​ഗ​ര​ങ്ങ​ളി​ൽ ബി​ടി​എ​സ് ത​രം​ഗം ആ​ഞ്ഞ​ടി​ക്കും. ടൂ​ർ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത് മാ​ർ​ച്ച് 20-ന് ​പു​റ​ത്തി​റ​ങ്ങു​ന്ന ഇ​വ​രു​ടെ പു​തി​യ ആ​ൽ​ബ​ത്തി​ലേ​ക്കാ​ണ്. മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന ഗ്രൂ​പ്പിന്‍റെ അ​ഞ്ചാ​മ​ത്തെ ആ​ൽ​ബ​മാ​യി​രി​ക്കും ഇ​ത്. ആ​ൽ​ബ​ത്തിന്‍റെ പേ​ര് ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, ബി​ടി​എ​സ് എ​ന്ന പേ​രി​ൽ ത​ന്നെ​യാ​യി​രി​ക്കും ഈ ​ച​രി​ത്ര​പ​ര​മാ​യ തി​രി​ച്ചു​വ​ര​വ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ലെ സം​സാ​രം.

ബിടിഎസ് ടൂർ പോസ്റ്റർ
ബിടിഎസ് ടൂർ പോസ്റ്റർഅറേഞ്ച്ഡ്

നി​ല​വി​ൽ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​ത് ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്. മുമ്പ്, ബിടിഎസ് അം​ഗം വി ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ വ​ലി​യ പ്ര​തീ​ക്ഷ​യുണർന്നിരുന്നു. എ​ന്നാ​ൽ പ്ര​തീ​ക്ഷ​ക​ൾ പാ​ടേ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ടൂ​ർ പോ​സ്റ്റ​റി​ൽ കൂടുതൽ നഗരങ്ങൾ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജ​പ്പാ​ൻ, മി​ഡി​ൽ ഈ​സ്റ്റ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ​ക്കൊ​പ്പം ഇ​ന്ത്യ​യി​ലെ ഏ​തെ​ങ്കി​ലും ന​ഗ​ര​വും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചേ​ക്കാം എ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ. ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള സ്റ്റേ​ഡി​യ​ങ്ങ​ൾ ഇ​നി ബി​ടി​എ​സിന്‍റെ പ​ർ​പ്പി​ൾ നി​റ​ത്തി​ൽ തി​ള​ങ്ങാ​ൻ ആഴ്ചകൾ മാത്രം ബാ​ക്കി. സം​ഗീ​ത ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ തി​രി​ച്ചു​വ​ര​വെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com