ആ​ശാ ഭോസ്ലേയുടെ മരണവാർത്ത കൊടുത്ത ചാനലിനെതിരെ നടപടിയുമായി പാക് ഭരണകൂടം

ആശാ ഭോസ്ലേ
ആശാ ഭോസ്ലേഫോട്ടോ-അറേഞ്ച്ഡ്
Published on

വിശ്വവിഖ്യാത​ഗായിക ആശ ഭോസ്ലേ അന്തരിച്ച വാർത്ത സംപ്രേക്ഷേപണം ചെയ്ത പാകിസ്ഥാനിലെ ജിയോ ന്യൂസിനെതിരെ നടപടിയുമായി ഭരണകൂടം. പാക് മാ​ധ്യ​മ നി​യ​ന്ത്ര​ണ അ​തോ​റി​റ്റിയാണ് കാ​ര​ണം​ കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചത്. ഏ​പ്രി​ൽ 12-നാ​യി​രു​ന്നു ആ​ഗോ​ള സം​ഗീ​ത​പ്രേ​മി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി ആ​ശ ഭോസ്ലേ വി​ട​വാ​ങ്ങി​യ​ത്.

ഈ ​വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത ജി​യോ ന്യൂ​സ്, ആ​ശാ​ജി​യു​ടെ അ​ന​ശ്വ​ര​മാ​യ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, 2018 മു​ത​ൽ പാ​കി​സ്ഥാ​നി​ൽ നി​ല​നി​ൽ​ക്കു​ന്ന 'ഇ​ന്ത്യ​ൻ ഉ​ള്ള​ട​ക്ക നി​രോ​ധ​നം' ലം​ഘി​ച്ചു എ​ന്നാ​ണ് അ​തോ​റി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ൽ. കോ​ട​തി ഉ​ത്ത​ര​വു​ക​ൾ കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട് മ​നഃ​പൂ​ർ​വ​മാ​യ ലം​ഘ​നം ന​ട​ന്നു എ​ന്നാ​ണ് അ​ധി​കൃ​ത​ർ ആ​രോ​പി​ക്കു​ന്ന​ത്.

Must Read
പദ്മഭൂഷൺ നിമിഷത്തിൽ മമ്മൂട്ടിയുടെ ഒരു വാത്സല്യക്കാഴ്ച,നിറകൺചിരിയോടെ റാഹേൽ
ആശാ ഭോസ്ലേ

ഏ​പ്രി​ൽ 27-ന് ​ചാ​ന​ൽ അ​ധി​കൃ​ത​ർ റെ​ഗു​ലേ​റ്റ​റി അതോറി​റ്റി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക​ണം. പി​ഴ​യോ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ലോ വ​രെ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം. ​അതേസമയം, നോട്ടീ​സ് ല​ഭി​ച്ച​തിനു പി​ന്നാ​ലെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി ചാ​ന​ൽ മാ​നേ​ജിങ് ഡ​യ​റ​ക്ട​ർ അ​സ്ഹ​ർ അ​ബ്ബാ​സ് രം​ഗ​ത്തെ​ത്തി. ആ​ശാ ഭോസ്ലേ​യെ​പ്പോ​ലൊ​രു വ​ലി​യ ക​ലാ​കാ​രി​യെ​ക്കു​റി​ച്ച് വാ​ർ​ത്ത ന​ൽ​കു​മ്പോ​ൾ അ​വ​രു​ടെ സൃ​ഷ്ടി​ക​ൾ കാ​ണി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. ക​ല​യും അ​റി​വും അ​തി​ർ​ത്തി​ക​ൾ​ക്കു​ള്ളി​ൽ ത​ള​ച്ചി​ടേ​ണ്ട​ത​ല്ല, എ​ന്ന് ചാനൽ മേധാവി എ​ക്സി​ൽ കു​റി​ച്ചു.

ആശാ ഭോസ്ലെ
ആശാ ഭോസ്ലെഫോട്ടോ കടപ്പാട്-ഐഎംഡിബി

പാ​കി​സ്ഥാ​ന്‍റെ പ്രി​യ​ങ്ക​രി നൂ​ർ ജ​ഹാ​നെ തന്‍റെ മൂ​ത്ത സ​ഹോ​ദ​രി​യെ​പ്പോ​ലെ സ്നേ​ഹി​ക്കു​ക​യും നു​സ്ര​ത്ത് ഫ​ത്തേ അ​ലി ഖാ​നോ​ടൊ​പ്പം പാ​ടു​ക​യും ചെ​യ്ത ആ​ശാ​ജി​യെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ കാ​ണ​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മിപ്പി​ച്ചു. സി​നി​മാ-​സം​ഗീ​ത ലോ​ക​ത്തെ മാ​ത്ര​മ​ല്ല, രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളെ​യും ഈ ​ന​ട​പ​ടി ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Related Stories

No stories found.
Pappappa
pappappa.com