
‘പരിയേറും പെരുമാൾ’ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കതിർ മലയാളത്തിലേക്ക്. 'വികൃതി'യിലൂടെ ശ്രദ്ധേയനായ സംവിധായകൻ എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യിലൂടെയാണ് തമിഴ്താരത്തിന്റ അരങ്ങേറ്റം. കതിരിനു പുറമെ ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
യൂണികോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ‘മീശ’ നിർമ്മിച്ചിരിക്കുന്നത്. ഒരു വനത്തെ പശ്ചാത്തലമാക്കി തീവ്രമായ സാഹചര്യങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടു പോകുന്ന ടീസർ സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും, നിലനില്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥ പറയുന്നു. പരസ്പര വിശ്വാസത്തിന് എത്രത്തോളം ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രാധാന്യമുണ്ടെന്നുള്ള സൂചനയോടെയാണ് ടീസർ അവസാനിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും നിരവധി പ്രമുഖർ ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ടീസർ പങ്കുവെച്ചു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജൻ. എഡിറ്റിങ്-മനോജ്. സംഗീത സംവിധാനം -സൂരജ് എസ് കുറുപ്പ്. സരിഗമക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-സമീറ സനീഷ്. കലാസംവിധാനം- മകേഷ് മോഹനൻ, സ്റ്റിൽ ഫോട്ടോഗ്രഫി- ബിജിത്ത് ധർമ്മടം ലൈൻ പ്രൊഡ്യൂസർ-സണ്ണി തഴുത്തല. സൗണ്ട് ഡിസൈനർ- അരുൺ രാമ വർമ്മ. കളറിസ്റ്റ് -ജയദേവ് തിരുവൈപതി, ഡിഐ-പോയറ്റിക്ക്, വി.എഫ്.എക്സ്- ഐവിഎഫ്എക്സ്. പബ്ലിസിറ്റി ഡിസൈൻ- തോട്ട് സ്റ്റേഷൻ, റോക്സ്റ്റാർ. പ്രൊമോ ഡിസൈൻ-ഇല്ലുമിനാർട്ടിസ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി മേനോൻ മേനോൻ. ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണറും ഇൻവെർട്ടഡ് സ്റ്റുഡിയോയും ചേർന്നാണ്. മാർക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ)