

മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ ത്രീവമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'വിസിൽ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സംഭാഷണം വിനോദ് ഗുരുവായൂർ നിർവഹിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലിയാണ്. സംസ്ഥാന അവാർഡ് ജേതാക്കളായ സൂരജ് ഇ.എസ് എഡിറ്റിങ്ങും മനോജ് അങ്കമാലി മേക്കപ്പും നിർവഹിക്കുന്നു. എ.ആർ റഹ്മാന്റെ ശിഷ്യനായ കമൽ പ്രശാന്ത് ആണ് സംഗീത സംവിധാനം.
പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- ഗായത്രി കിഷോർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷൈൻ കെ എസ്,ആക്ഷൻ-അഷ്റഫ് ഗുരുക്കൾ,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -മുരളി ഗിന്നസ്,സ്റ്റിൽസ്-ഷഹദ് ഹുസൈൻ,പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ,പിആർഒ- എ.എസ് ദിനേശ്.