പ്രവാസിസിനിമ പ്രേമികൾക്കായി വൈശാഖിന്റെ ‘ഫസ്റ്റ് ഫ്രെയിം ’

വൈശാഖിന്റെ ഫസ്റ്റ്ഫ്രെയിം സിനിമാപരിശീലനക്കളരിയുടെ പോസ്റ്റർ
വൈശാഖിന്റെ 'ഫസ്റ്റ്ഫ്രെയിം' സിനിമാപരിശീലനക്കളരിയുടെ പോസ്റ്റർഅറേഞ്ച്ഡ്
Published on

പ്രവാസി സിനിമാപ്രേമികൾക്കായി പരിശീലനക്കളരിയുമായി സംവിധായകൻ വൈശാഖ്. ഫസ്റ്റ്ഫ്രെയിം എന്നാണ് പേര്. ആദ്യ ക്യാമ്പ് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ആണ്. ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ ചലച്ചിത്രമേഖല ലക്ഷ്യമിടുന്ന കലാസ്നേഹികളെ പരിശീലിപ്പിക്കുന്നതിനും നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിനുമായാണ് മലയാളത്തിന്റെ ഹിറ്റ്‌ മേക്കർ സമ്പൂർണ ചലച്ചിത്ര പരിശീലന കളരിയുമായെത്തുന്നത്.

Must Read
മമ്മൂക്കയുടെ ആരാധകനായ മന്ത്രിക്കൊപ്പം ഒരു വടക്കൻഭൂമി​ഗാഥ
വൈശാഖിന്റെ ഫസ്റ്റ്ഫ്രെയിം സിനിമാപരിശീലനക്കളരിയുടെ പോസ്റ്റർ

നവംബർ 30 ന് ആണ് ഗോൾഡ് കോസ്റ്റിൽ 'ഫസ്റ്റ് ഫ്രെയിം'നടക്കുന്നത്. അഭിനയവും സംവിധാനവും ഉൾപ്പെടെയുള്ള മേഖലകളിലേക്കുള്ള പ്രതിഭകളെ കണ്ടെത്തുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് അവസരങ്ങളിലേക്ക് വാതിൽ തുറക്കുകയുമാണ് ഫസ്റ്റ് ഫ്രെയിം ലക്ഷ്യം വക്കുന്നത്. വിശദ വിവരങ്ങൾക്കും പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുമായി +61 493919471 എന്ന നമ്പരിൽ ബന്ധപ്പെടാം. രണ്ട് മുതൽ 7 മണി വരെയാണ് ക്യാമ്പ് നടക്കുക.ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ആണ് ആദ്യ ക്യാമ്പിന്റെ സംഘാടകർ.

Related Stories

No stories found.
Pappappa
pappappa.com