

ഉർവ്വശി,നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന 'വിസിറ്റർ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നിഗൂഢത നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം നീതു മാത്യു എഴുതുന്നു. ഇഎംകെയാണ് ഛായാഗ്രഹണം. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരനാണ് സംഗീതം പകരുന്നു.
എഡിറ്റിങ്- നിധിൻ രാജ് അരോൾ,കോ പ്രൊഡ്യൂസർമാർ- അനൂപ് ഹോർമിസ്, അനിൽ തമലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്,കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, ഫൈനൽ മിക്സ്-എംആർ രാജാകൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രഹാം,പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ,പിആർഒ -എ.എസ് ദിനേശ്.