വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ചിത്രീകരണം പൂർത്തിയായി

‘നോട്ട്’ പാക്കപ്പിനുശേഷം അഭിനേതാക്കളും അണിയറപ്രവർത്തകരും
‘നോട്ട്’ പാക്കപ്പിനുശേഷം അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്
Published on

വിനീത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ദേവ ഫിലിംസിന്റെ ബാനറിൽ നവാഗതരായ ആശിഷും കിരണും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 45 ദിവസങ്ങൾകൊണ്ട് കോതമംഗലത്തും കൊച്ചിയിലുമായാണ് പൂർത്തിയാക്കിയത്.

Must Read
'കുബോ' വീണ്ടും മാർട്ടിൻ പ്രക്കാട്ടിനൊപ്പം; 'ഹെയ്ൽ മേരി' ചിത്രീകരണം തുടങ്ങി
‘നോട്ട്’ പാക്കപ്പിനുശേഷം അഭിനേതാക്കളും അണിയറപ്രവർത്തകരും

ചിത്രത്തിന്റെ പൂജാ ചടങ്ങ് കോതമംഗലത്തെ ഹോട്ടൽ മരിയയിൽ വെച്ചായിരുന്നു. സംവിധായകൻ ആഷിഖ് അബു ഭദ്രദീപം കൊളുത്തിയാണ് ചിത്രത്തിന് തുടക്കമിട്ടത്. വിനീത് കുമാറിനൊപ്പം അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'നോട്ട്' പൂജാ ചടങ്ങിൽ ആഷിഖ് അബു ദീപം തെളിയിക്കുന്നു.വിനീത്കുമാർ സമീപം
'നോട്ട്' പൂജാ ചടങ്ങിൽ ആഷിഖ് അബു ദീപം തെളിയിക്കുന്നു.വിനീത്കുമാർ സമീപംഫോട്ടോ-അറേഞ്ച്ഡ്

ദേവ ഫിലിംസിന്റെ ബാനറിൽ ദേവരാജ് കുഞ്ഞുപിള്ളൈയാണ് ചിത്രം നിർമിക്കുന്നത്. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്- ടോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി, കലാസംവിധാനം- കൃപേഷ് അയ്യപ്പൻകുട്ടി, മേക്കപ്പ്- റോണക്സ് സേവിയർ, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്റ്റിൽസ്- വിഷ്ണു എസ്. രാജൻ, പരസ്യകല- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ്- ഷിൻജത് വാസു, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് സി.വി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അഷ്റഫ്,ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്,പിആർഒ- ഐശ്വര്യ രാജ്.

Pappappa
pappappa.com