'വെള്ളേപ്പ'ങ്ങാടിയിൽ നിന്നൊരു പ്രണയകഥ,ട്രെയിലർ റിലീസായി

'വെള്ളേപ്പം' ട്രെയിലറിൽ നിന്ന്
'വെള്ളേപ്പം' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

.ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, റോമ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന വെള്ളേപ്പം ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും. ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസ്, ദ്വാരക് ഉദയ ശങ്കർ എന്നിവർ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് പ്രവീൺ രാജ് പൂക്കാടൻ ആണ്. തൃശ്ശൂരിലെ വെള്ളേപ്പഅങ്ങാടിയും പുത്തൻ പള്ളിയും പശ്ചാത്തലമാക്കിയ സിനിമ പ്രണയവും വിരഹവും ഒപ്പം മനോഹരമായ ഒരു കുഞ്ഞു കഥയും പറയുന്നു. ചിത്രത്തിന്റെ ട്രെയിലർ റിലീസായി

Must Read
'ആ നല്ല നാൾ ഇനി തുടരുമോ..'; 'വെള്ളേപ്പ'ത്തിന്റെ സ്വാ​ദുമായി ഒരു ​ഗാനം
'വെള്ളേപ്പം' ട്രെയിലറിൽ നിന്ന്

ശ്രീജിത്ത്‌ രവി, സോഹൻ സീനുലാൽ, ഫാഹിം സഫർ,സുനിൽ പറവൂർ,വൈശാഖ് വിജയൻ, അലീന ട്രീസ, ക്ഷമ കൃഷ്ണ,റോഷ്‌ന റോയ്,ഫിലിപ്പ് തൊകലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് 'വെള്ളേപ്പം'.

വളരെ കാലങ്ങൾക്ക് ശേഷം എസ്.പി വെങ്കിടേഷ് പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കഥ, തിരക്കഥ ജീവൻ ലാൽ,ക്യാമറ- ശിഹാബ് ഓങ്ങല്ലൂർ,എഡിറ്റിങ്- രഞ്ജിത് ടച്ച് റിവർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രമോദ് പപ്പൻ. സംഗീത സംവിധാനം- എറിക് ജോൺസൺ,ലീല എൽ ഗിരീഷ് കുട്ടൻ,കലാസംവിധാനം- ജ്യോതിഷ് ശങ്കർ, മേക്കപ്പ് -ലിബിൻ മോഹനൻ,പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി,സ്റ്റിൽസ് -നിവിൻ, ബറോക് സിനിമാസ് ചിത്രം പ്രദർശനത്തിന് എത്തിക്കും.

Related Stories

No stories found.
Pappappa
pappappa.com