'തായ് കിളവി' താരം മുത്തുകുമാർ 'വവ്വാലി'ൽ,ക്യാരക്ടർ പോസ്റ്റർ റിലീസായി

'വവ്വാലി'ൽ മുത്തുകുമാറിന്റെ ക്യാരക്ടർ പോസ്റ്റർ
'വവ്വാലി'ൽ മുത്തുകുമാറിന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്
Published on

'വവ്വാൽ' എന്ന ചിത്രത്തിലെ ഈ ആഴ്ചത്തെ ക്യാരക്ടർ പോസ്റ്റർ,മുത്തുകുമാർ എന്ന ആക്ടറിന്റെതാണ്. സരപ്പാട്ട പരമ്പര, മഹാൻ, പേട്ട തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ മാസ് വേഷങ്ങളിൽ തിളങ്ങിയ മുത്തുകുമാർ, ലീഡ് റോളിൽ അഭിനയിച്ച് ഇപ്പോൾ തീയേറ്ററിൽ 100 കോടി ക്ലബ്ബിലേക്ക് കയറുന്ന ചിത്രമാണ് 'തായ് കിളവി'. ചെയ്ത വേഷങ്ങളിലൂടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. വലിയ ബാനറുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വേട്ടൈ മുത്തുകുമാർ രഘുപതി എന്ന അതി ഗംഭീരമായ മാസ് ക്യാരക്ടർ ആയി, വവ്വാലിൽ പ്രേക്ഷകരുടെ മനസ്സിൽ തീർച്ചയായും ഇടം നേടുമെന്ന് അണിയറക്കാർ അവകാശപ്പെടുന്നു.

Must Read
'വവ്വാലി'ൽ സുധി കോപ്പയും,ക്യാരക്ടർ പോസ്റ്റർ എത്തി
'വവ്വാലി'ൽ മുത്തുകുമാറിന്റെ ക്യാരക്ടർ പോസ്റ്റർ

കഴിഞ്ഞ ദിവസം മുത്തുകുമാർ എന്ന ആക്ടറിനെ കുറിച്ച് വവ്വാൽ സിനിമയുടെ സംവിധായകൻ ഷഹ്‌മോൻ ബി പറേലിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. 'നാടകക്കളരിയിൽ നിന്ന് വന്നതിനാലാകാം തൃപ്തിയാകുന്നതുവരെ ഭാവവ്യതിയാനങ്ങളിൽ അദ്ദേഹം വളരെയധികം ശ്രദ്ധപുലർത്തിയിരുന്നൂ. അത് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വർധിപ്പിച്ചു എന്നുതന്നെ പറയാം'- ഷഹ്‌മോൻ കുറിച്ചു.

ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നു. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം അഭിനേതാക്കൾ അണിനിരക്കുന്നു.

'വവ്വാലി'ൽ മകരന്ദ് ദേശ്പാണ്ഡെയുടെ ക്യാരക്ടർ പോസ്റ്റർ
'വവ്വാലി'ൽ മകരന്ദ് ദേശ്പാണ്ഡെയുടെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി.ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ: ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പിആർഒ - എ.എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ,സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിങ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.

Related Stories

No stories found.
Pappappa
pappappa.com