'വലതുവശത്തെ കള്ളനി'ൽ ഫിലിപ്പ് ആന്‍റണിയായി ഗോകുൽ; ജനുവരി 30-ന് റിലീസ്

'വലതുവശത്തെ കള്ളനി'ൽ കെ.ആർ.​ഗോകുലിന്റെ ക്യാരക്ടർ പോസ്റ്റർ
'വലതുവശത്തെ കള്ളനി'ൽ കെ.ആർ.​ഗോകുലിന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്
Published on

ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ക്രൈം ഡ്രാമ 'വലതുവശത്തെ കള്ളനി'ൽ കെ.ആർ ഗോകുൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബിജു മേനോനും ജോജു ജോര്‍ജും ഒന്നിക്കുന്ന ചിത്രം ജനുവരി 30നാണ് തിയേറ്ററുകളിൽ എത്തുന്നത്. സിനിമയുടെ ട്രെയിലർ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്ന ആന്‍റണി സേവ്യർ എന്ന കഥാപാത്രത്തിന്‍റെ മകനായ ഫിലിപ്പ് ആന്‍റണി എന്ന കഥാപാത്രമായാണ് ഗോകുൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സാമുവൽ ജോസഫ് എന്ന കഥാപാത്രമാണ് ജോജു ജോര്‍ജ്.

Must Read
ഇരുളിനുള്ളിലെ ദുരൂഹതകൾ... ആകാംക്ഷ നിറച്ച് 'വലതുവശത്തെ കള്ളൻ' ടീസർ
'വലതുവശത്തെ കള്ളനി'ൽ കെ.ആർ.​ഗോകുലിന്റെ ക്യാരക്ടർ പോസ്റ്റർ

'ആടുജീവിതം' എന്ന ബ്ലെസി ചിത്രത്തിലെ ഹക്കീം എന്ന കഥപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് ഗോകുൽ. ശേഷം 'ശാന്തമീ രാത്രിയിൽ' എന്ന ജയരാജ് ചിത്രത്തിലും അഭിനയിച്ചിരുന്നു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

വലതുവശത്തെ കള്ളൻ പോസ്റ്ററിൽ ബിജു മോനോനും ജോജു ജോർജും
'വലതുവശത്തെ കള്ളൻ' പോസ്റ്ററിൽ ബിജു മോനോനും ജോജു ജോർജുംഅറേഞ്ച്ഡ്

ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി,മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഛായാ​ഗ്രഹണം : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വിഎഫ്എക്സ് : ടോണി മാഗ് മിത്ത്, എക്സിക്യൂട്ടീവ്പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്: ടിങ്, പിആർഒ : ആതിര ദിൽജിത്ത്.

Related Stories

No stories found.
Pappappa
pappappa.com