'വാഴ II' നാളെ തിയേറ്ററുകളിൽ;ഇത് 'ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്'

'വാഴ II' റിലീസ് പോസ്റ്റർ
'വാഴ II' റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ 'വാഴ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്നു. സവിന്‍ സ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിന്‍ ദാസ് എഴുതുന്നു.

Must Read
പ്രേമത്തിനെന്താ കുഴപ്പമെന്ന് അൽഫോൺസ്; ചിരിയും നൊസ്റ്റുവും നിറച്ച് 'വാഴ 2' ട്രെയിലര്‍
'വാഴ II' റിലീസ് പോസ്റ്റർ

പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്ന ഈ ചിത്രത്തിൽ ഹാഷിർ,അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

'വാഴ II' റിലീസ് പോസ്റ്റർ
'വാഴ II' റിലീസ് പോസ്റ്റർഅറേഞ്ച്ഡ്

അഖിൽ ലൈലാസുരൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ-കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കനിഷ്ക ഗോപി ഷെട്ടി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിന്നി ദിവാകര്‍, കല -ബാബു പിള്ള, മേക്കപ്പ് -സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം-അശ്വതി ജയകുമാര്‍, സ്റ്റില്‍സ്-ബിജിത്ത് ധർമ്മടം, പരസ്യകല -യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജിവൻ അബ്ദുൾ ബഷീർ,സൗണ്ട് ഡിസൈനർ-അരുൺ എസ് മണി,ആക്ഷൻ-കലൈ കിംഗ്സൺ,വിക്കി നന്ദഗോപാൽ,ഡിഐ-ജോയ്നർ തോമസ്,ടൈറ്റില്‍ ഡിസൈന്‍ -സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ -വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ, ടെൻ ജി മീഡിയ,വിതരണം- ഐക്കൺ സിനിമാസ്. പിആർഒ-എ.എസ് ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com