പെരുമ്പാവൂരിലെ ലഹരി മാഫിയക്കെതിരായ നടപടികൾക്ക് ഉണ്ണി മുകുന്ദന്റെ സല്യൂട്ട്

ഉണ്ണി മുകുന്ദൻ,കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ലോ​ഗോ
ഉണ്ണി മുകുന്ദൻ,കേരള പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' ലോ​ഗോഅറേഞ്ച്ഡ്
Published on

പെരുമ്പാവൂരിൽ വർധിച്ചുവരുന്ന ലഹരി മാഫിയക്കും മയക്കുമരുന്ന് ശൃംഖലകൾക്കുമെതിരേ, ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കേരള സർക്കാർ സ്വീകരിച്ച ശക്തമായ നടപടികൾക്ക് അഭിനന്ദനം അറിയിച്ച് പ്രശസ്ത നടനും നിർമാതാവുമായ ഉണ്ണി മുകുന്ദൻ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരള പോലീസ് നടത്തുന്ന വ്യാപക പരിശോധനകളും അറസ്റ്റുകളും സമൂഹത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലഹരി കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാറും നിയമപാലകരും സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും ഏറെ പ്രാധാന്യമുള്ളതാണെന്നും ഉണ്ണി അഭിപ്രായപ്പെട്ടു.

Must Read
'ബൈ ദ് പവര്‍ ഓഫ് ഗ്രേസ്‌കള്‍..'ഇനി മലയാളത്തിന്റെ സ്വന്തം 'ഹീ-മാന്‍' ഉണ്ണി മുകുന്ദന്‍
ഉണ്ണി മുകുന്ദൻ,കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ലോ​ഗോ

പ്രശ്നം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന യുവാക്കളുടെ ഇടപെടലുകൾക്കും ഉണ്ണി പ്രത്യേകം അഭിനന്ദനം അറിയിച്ചു. ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അത് കേരള പോലീസിനെ ടാഗ് ചെയ്ത് ഉണ്ണി തന്റെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ടിരുന്നു. പോസ്റ്റ്‌ കണ്ടതിന് പിന്നാലെ തന്നെ കേരള പോലീസ് ഐ.ടി. സെൽ ഉൾപ്പെടെ ബന്ധപ്പെട്ട വിഭാഗങ്ങൾ നടത്തിയ അതിവേഗ ഇടപെടൽ ശ്രദ്ധേയമാണെന്നും ആദ്യഘട്ട നടപടികളിൽ മാത്രം ഒതുങ്ങാതെ തുടർച്ചയായ പരിശോധനകളും നടപടികളും തുടരുന്നതാണ് കൂടുതൽ അഭിനന്ദനാർഹമെന്നും അദ്ദേഹം പറഞ്ഞു.

പൗരന്മാരുടെ പരാതികൾക്ക് സർക്കാറും പോലീസും നൽകുന്ന പ്രാധാന്യം ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതാണ്. സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുക എന്നത് ഓരോ ഉത്തരവാദിത്തമുള്ള പൗരന്റെയും കടമയാണെന്നും സാമൂഹിക ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച യുവാക്കൾ സമൂഹത്തിന്റെ അഭിനന്ദനം അർഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി സതീശൻ,ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവർക്കും കേരളത്തിലെ പോലീസ് സേനയ്ക്കും വിഷയത്തിൽ ഇടപെട്ട ഉദ്യോഗസ്ഥർക്കും പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ച ഉണ്ണി,പൗരന്മാരും സർക്കാരും നിയമപാലകരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു.

Pappappa
pappappa.com