ജോഷി-ഉണ്ണിമുകുന്ദൻ ചിത്രത്തിന് തുടക്കം

ഉണ്ണി മുകുന്ദനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ ജോഷി
ഉണ്ണി മുകുന്ദനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ ജോഷിഫോട്ടോ-അറേഞ്ച്ഡ്
Published on

ഉണ്ണി മുകുന്ദനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിൻ്റെ പൂജ, സ്വിച്ചോൺ കർമ്മം എറണാകുളം ഹോട്ടൽ ഹൈവേ ഗാർഡനിൽ നടന്നു. ഈ മാസം കൊടുങ്ങല്ലൂരിൽ ഈ ബി​ഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.

ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരിക്കും ചിത്രത്തിലെത്തുകയെന്ന് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്.

ഉണ്ണി മുകുന്ദനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ ജോഷി
ജോഷിയും ഉണ്ണി മുകുന്ദനും ഒരുമിക്കുന്നു; വരുന്നത് വമ്പൻ ആക്ഷൻ ത്രില്ലർ

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ,ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എൻ.ചന്ദ്രൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ജോഷിയുടെ ജന്മദിനത്തിനായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.

ജോഷി-ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ഉണ്ണിയുടെ അച്ഛൻ എം.മുകുന്ദൻ തിരി തെളിക്കുന്നു
ജോഷി-ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ഉണ്ണിയുടെ അച്ഛൻ എം.മുകുന്ദൻ തിരി തെളിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ മാർക്കോയുടെ റെക്കോഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ആദ്യ ചിത്രം, മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് മേക്കർ ജോഷിയോടൊപ്പമാണെന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിനു വേണ്ടി ഒരു മാസത്തിലധികം ദുബായിൽ ട്രെയ്നിങിലായിരുന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ഉടൻ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

Related Stories

No stories found.
Pappappa
pappappa.com