'മുൻപേ'യുടെ സഹനിർമാതാവായി ടൊവിനോ,നായികയാകാൻ പുതുമുഖത്തെ തേടുന്നു

ടൊവിനോ തോമസ്,മുൻപേ മോഷൻപോസ്റ്ററിൽ നിന്ന്
ടൊവിനോ തോമസ്,മുൻപേ മോഷൻപോസ്റ്ററിൽ നിന്ന്കടപ്പാട്-ഫേസ്ബുക്ക്,ഇൻസ്റ്റ​ഗ്രാം
Published on

മലയാള സിനിമയില്‍ പരീക്ഷണചിത്രങ്ങള്‍ക്കും വ്യത്യസ്തമായ പ്രമേയങ്ങള്‍ക്കും എപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. ഇപ്പോള്‍ സിനിമാ ലോകത്തുനിന്നു ലഭിക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത, ടൊവിനോ നായകനാകുന്ന പുതിയ ചിത്രം 'മുന്‍പേ'യുടെ സഹനിര്‍മാതാവായി താരം മാറിയിരിക്കുന്നു എന്നാണ്. 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തിനുശേഷം ഡോള്‍വിന്‍ കുര്യാക്കോസിന്റെ തിയേറ്റര്‍ ഓഫ് ഡ്രീംസും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Must Read
അതിശയിപ്പിച്ച് മോഹൻലാലിനൊപ്പം വിസ്മയ, ഓണത്തിന് തിയേറ്ററുകളിൽ 'വിസ്മയത്തുടക്കം'
ടൊവിനോ തോമസ്,മുൻപേ മോഷൻപോസ്റ്ററിൽ നിന്ന്

ഇവര്‍ക്കൊപ്പം ബോളിവുഡിലെ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസും നിര്‍മാണ പങ്കാളികളായി എത്തുന്നതോടെ ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രശസ്ത എഡിറ്റര്‍ സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം തുടക്കം മുതലേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

2024-ൽ ടൊവിനോയുടെ മുപ്പത്തിയഞ്ചാം ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. അന്നു പുറത്തുവിട്ട മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കോസ്മിക് ഹോളിനുള്ളില്‍ കൈകള്‍ നീട്ടി നില്‍ക്കുന്ന ടൊവിനോയും, അതിന്റെ ആഴങ്ങളിലേക്ക് വീഴുന്ന നായികയുമായിരുന്നു പോസ്റ്ററില്‍.

'മുൻപേ' മോഷൻപോസ്റ്റർ
'മുൻപേ' മോഷൻപോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

'നഷ്ടപ്പെട്ടുപോയ ഒരാളെ തിരികെ ലഭിക്കാന്‍ നിങ്ങള്‍ ഏതറ്റം വരെ പോകും? 'മുന്‍പേ'യുടെ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ തയാറായിക്കോളൂ...' എന്നായിരുന്നു ചിത്രത്തെക്കുറിച്ച് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതൊരു സാങ്കല്‍പ്പിക പ്രണയകഥയാണെങ്കിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വിഷ്വല്‍ എക്‌സ്പീരിയന്‍സ് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.

ഇപ്പോൾ 'മുന്‍പേ' എന്ന ചിത്രത്തില്‍ നായികയാകാന്‍ പുതുമുഖങ്ങളെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രായപരിധി 25-30 വയസിനുള്ളിലുള്ളവരായിരിക്കണം. മലയാളം നന്നായി കൈകാര്യം ചെയ്യാന്‍ അറിയണം. തെന്നിന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ബിഗ് പ്രോജക്ടിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ക്ക് സുവര്‍ണാവസരം പ്രയോജനപ്പെടുത്താം.

Pappappa
pappappa.com