

വിസ്മയ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'തുടക്കം' സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയാക്കി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് U/A 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫാണ്. ജൂഡ് ആന്തണിക്കൊപ്പം ലിനിഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിസ്മയ മോഹന്‍ലാലിനൊപ്പം നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ മോഹന്‍ലാല്‍, സായ് കുമാര്‍, ബോബി കുര്യന്‍, മനോജ് കെ. ജയന്‍, കെ. ബി. ഗണേഷ് കുമാര്‍, അശ്വിന്‍, ഈസ, കോട്ടയം രമേശ്, ജയ കുറുപ്പ്, ജാഫര്‍ ഇടുക്കി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന 'തുടക്കം' വിസ്മയയുടെ കരിയറിലെ ആദ്യ ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.