വിസ്മയമായി 'തുടക്കം'; ആദ്യ ദിനം നേടിയത് മൂന്നു കോടിയോളം

'തുടക്കം' പോസ്റ്റർ
'തുടക്കം' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

വെ​ള്ളി​ത്തി​ര​യി​ൽ മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​ന​വൈ​ഭ​വം തീ​ർ​ത്ത മാ​സ്മ​രി​ക​ത​യു​ടെ ത​ണ​ലി​ൽ വ​ള​ർ​ന്നൊ​രാ​ൾ ക്യാ​മ​റ​യ്ക്ക് മു​ന്നി​ലേ​ക്ക് ന​ട​ന്നെ​ത്തു​മ്പോ​ൾ പ്ര​തീ​ക്ഷ​ക​ളു​ടെ ഭാ​രം ഒ​ട്ടും ചെ​റു​ത​ല്ല. എ​ന്നാ​ൽ ആ ​ഭാ​ര​ത്തെ​യെ​ല്ലാം ത​ച്ചു​ട​ച്ച്, ആ​ദ്യ ദി​നം ത​ന്നെ തിയേ​റ്റ​റു​ക​ളെ ആ​വേ​ശ​ക്ക​ട​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് വി​സ്മ​യ മോ​ഹ​ൻ​ലാ​ലിന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ ‘തു​ട​ക്കം’. ‘2018’ എ​ന്ന ച​രി​ത്ര വി​ജ​യ​ത്തി​നു ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് വീ​ണ്ടു​മൊ​രു ദൃ​ശ്യ​വി​രു​ന്ന് ഒ​രു​ക്കു​മ്പോ​ൾ, ബോ​ക്‌​സ് ഓ​ഫീ​സി​ലും ആ ​ത​രം​ഗം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.

Must Read
'ഒരു അച്ഛന്റെ ഹൃദയത്തിന് ഇതിലും കൂടുതല്‍ എന്താണ് ചോദിക്കാനാകുക'
'തുടക്കം' പോസ്റ്റർ

റി​ലീ​സ് ചെ​യ്ത ആ​ദ്യ ദി​നം ത​ന്നെ ഏ​ക​ദേ​ശം 2.40 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ള​ക്ഷ​ൻ നേ​ടി ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ ഗം​ഭീ​ര ഓ​പ്പ​ണിങ്ങാണ് ചി​ത്രം കു​റി​ച്ച​ത്. വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ലും ചി​ത്ര​ത്തി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ആദ്യ ദിനത്തിലെ ആഗോള കളക്ഷൻ മൂന്നു കോടിയോളം വരുമെന്നാണ് റിപ്പോർട്ട്. പ്ര​ഖ്യാ​പ​ന വേ​ള മു​ത​ൽ സി​നി​മാലോ​കം കൗ​തു​ക​ത്തോ​ടെ കാ​ത്തി​രു​ന്ന ആ ​വ​ലി​യ ‘തു​ട​ക്കം’ വെ​റു​തെ​യാ​യി​ല്ലെ​ന്ന് ക​ള​ക്ഷ​ൻ ക​ണ​ക്കു​ക​ളും പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

'തുടക്കം' പോസ്റ്റർ
'തുടക്കം' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

വെ​റു​മൊ​രു താ​ര​പു​ത്രി​യു​ടെ അ​ര​ങ്ങേ​റ്റ​ത്തി​ന​പ്പു​റം, ആ​ക്ഷ​നും വൈ​കാ​രി​ക​ത​യ്ക്കും പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ അ​തി​ശ​യി​പ്പി​ക്കു​ന്ന മി​ടു​ക്കോ​ടെ​യാ​ണ് വി​സ്മ​യ സ്ക്രീ​നി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ല്ല​ൻ വേ​ഷ​ത്തി​ലൂ​ടെ തി​ള​ങ്ങി​യ ന​വാ​ഗ​ത​ൻ ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി​യു​ടെ പ്ര​ക​ട​ന​വും പ്രേ​ക്ഷ​ക​രു​ടെ കൈയ​ടി നേ​ടു​ന്നു​ണ്ട്. അ​തി​നെ​ല്ലാ​മ​പ്പു​റം, ഒ​രു വ​ലി​യ സ​ർ​പ്രൈ​സാ​യി സ്ക്രീ​നി​ലെ​ത്തു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​തി​ഥി വേ​ഷം തി​യേ​റ്റ​റു​ക​ളി​ൽ വ​ൻ ആ​വേ​ശ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. വ​രും ദി​ന​ങ്ങ​ളി​ലും കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ​യും യു​വാ​ക്ക​ളു​ടെ​യും വ​ൻ ഒ​ഴു​ക്കോ​ടെ ചി​ത്രം വ​ലി​യ വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

Pappappa
pappappa.com