സജിൻബാബുവിന്റെ 'തിയേറ്റർ' വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച ചിത്രം

'തിയേറ്റർ' പോസ്റ്റർ
'തിയേറ്റർ' പോസ്റ്റർഅറേഞ്ച്ഡ്
Published on

റഷ്യയിലെ പ്സ്കോവിൽ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷനൽ മത്സര വിഭാഗത്തിൽ 'തിയേറ്റർ-ദ് മിത്ത് ഓഫ് റിയാലിറ്റി' എന്ന സിനിമ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ് നേടി. റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമിച്ചത്.

Must Read
റഷ്യയിൽ പ്രശംസയും കൈയടിയും നേടി 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി'
'തിയേറ്റർ' പോസ്റ്റർ

ഇന്ത്യയിൽ നിന്ന് മത്സര വിഭാഗത്തിൽ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു 'തിയേറ്റർ'. കസാക്കിസ്ഥാൻ, ബെൽജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് ഈ ചിത്രം വിജയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയും, പ്രേക്ഷക വോട്ടിലൂടെയുമാണ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് പ്രീ വിജയിയെ നിർണ്ണയിക്കുന്നത്.

'തിയേറ്റർ' പോസ്റ്റർ
'തിയേറ്റർ' പോസ്റ്റർഅറേഞ്ച്ഡ്

വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പ്രശസ്ത റഷ്യൻ ചലച്ചിത്ര സംവിധായകനും,തിരക്കഥാകൃത്തും നിർമാതാവുമായ അലക്സി ജർമ്മൻ ജൂനിയർ ചെയർമാനായ ജൂറിയിൽ സിനിമാ നിരൂപകനും,ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററും, ഗവേഷകനുമായ വാസിലി സ്റ്റെപനോവ്, സംഗീതജ്ഞനും പ്രസാധകനും തിരക്കഥാകൃത്തും റോക്ക് ബാൻഡ് കിനോയുടെ സ്ഥാപകനുമായ അലക്സി റൈബിൻ, ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള നടനും സംവിധായകനും തിരക്കഥാകൃത്തുമായ റുസ്തം സഗ്ദുള്ളേവ്, അർമേനിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും നിർമാതാവുമായ എഡ്ഗർ ബാഗ്ദാസര്യൻ എന്നിവരായിരുന്നു അംഗങ്ങൾ.

'തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി'സംവിധായകൻ സജിൻബാബു, നിർമാതാക്കളിലൊരാളായ അഞ്ജന ഫിലിപ്പ്
'തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി'സംവിധായകൻ സജിൻബാബു, നിർമാതാക്കളിലൊരാളായ അഞ്ജന ഫിലിപ്പ്അറേഞ്ച്ഡ്

ശ്യാമപ്രകാശ് എം.എസ് ആണ് തിയേറ്ററിന്റെ ഛായാ​ഗ്രഹണം. എഡിറ്റിങ്-അപ്പു ഭട്ടതിരി,സംഗീതം- സയീദ് അബ്ബാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്-സേതു ശിവദാനന്ദൻ ആന്റ് ആഷ് അഷ്‌റഫ്, സ്ക്രിപ്റ്റ് അസിസ്റ്റന്റ് ആന്റ് ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിങ് ഡയറക്റ്റർ- അരുൺ സോൾ, കളറിസ്റ്റ്-ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ- ഷിബിൻ കെ കെ, ഓൺലൈൻ പ്രൊമോഷൻസ്- വിപിൻ കുമാർ,വി എഫ് എക്സ്-3 ഡോർസ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്- ജിതേഷ് കടക്കൽ,പിആർഒ-എ.എസ് ദിനേശ്.

Pappappa
pappappa.com