സജിൻ ബാബുവിന്റെ 'തർക്കം' പൂർത്തിയായി,ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

'തർക്കം' ഫസ്റ്റ്ലുക്ക് പോസ്റ്റർ
'തർക്കം' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന 'തർക്കം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പിഡബ്ല്യുഎൽഒ എന്റർടെയ്ൻമെന്റ്,സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു. നിരൂപകശ്രദ്ധനേടിയ ബിരിയാണി,തിയേറ്റർ എന്നീ ചിത്രങ്ങൾക്കുശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തർക്കം'.

Must Read
മഴയിൽ കുതിർന്ന് ക്ലാരയും പെയ്തുതോരാതെ പത്മരാജനും...
'തർക്കം' ഫസ്റ്റ്ലുക്ക് പോസ്റ്റർ

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കിയൊരുക്കിയ ഈ ചിത്രത്തിൽ ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോ. ബി.ആർ അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങൾ റിയാലിസ്റ്റ്ക് ത്രില്ലറായി ദൃശ്യവല്കരിക്കുന്നു.

'തർക്കം' ഫസ്റ്റ്ലുക്ക് പോസ്റ്റർ
'തർക്കം' ഫസ്റ്റ്ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ച് നാല് ഛായാ​ഗ്രാഹകരുടെ മേൽനോട്ടത്തിലാണ് ചിത്രീകരിച്ചത്. കൊടുങ്ങല്ലൂർ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷവും ചിത്രത്തിൽ പശ്ചാത്തലമാകുന്നു. സിനിമോട്ടോഗ്രാഫി - നന്ദകുമാർ തോട്ടത്തിൽ,സിംബാദ്,റോഷൻ ജോസ്, എഡിറ്റിങ്-അപ്പു ഭട്ടതിരി, ലൈൻ പ്രൊഡ്യൂസർ-ഷാജി അസീസ്, സംഗീതം- സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ-വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ- റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കൺട്രോളർ-ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിങ് - ജുബിൻ രാജ്, വസ്ത്രാലങ്കാരം- സുർജിഷ് സി സുരേഷ്, മേക്കപ്പ്-സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർ-സോനു രാമകൃഷ്ണൻ, ജാസിർ,അസിസ്റ്റന്റ് ഡയറക്ടർ-സുബിൻ ജോർജ്,പ്രോജക്ട് ഡിസൈനർ-അരുൺ സോൾ, കാസ്റ്റിങ് ഡയറക്ടർ-രാജേഷ് നാരായണൻ, പ്രൊഡക്ഷൻ മാനേജർ-ശ്യാം കാർഗോസ്,സിജോ ജോസ് ജോസി,ഇ.സി അശോകൻ, സെക്കൻ്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി- റാം രാഘവ്, മാർക്കറ്റിങ്-പ്രതീഷ് ശേഖർ,പബ്ലിസിറ്റി ഡിസൈൻ-ദിലീപ്ദാസ്,പിആർഒ- എ.എസ് ദിനേശ്.

Pappappa
pappappa.com