'മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മ​ല്ല, ഇ​ത് വോ​യ​റി​സം'; സുപ്രിയ മേ​നോ​ൻ

സലിംകുമാറിന്റെ ശവസംസ്കാരസമയത്ത് മൊബൈൽക്യാമറകളുമായി നിന്നവരും ദൃശ്യമാധ്യമങ്ങളുമുണ്ടാക്കിയ തിരക്കിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന ചന്തുസലിംകുമാർ, സുപ്രിയ മേനോൻ
സലിംകുമാറിന്റെ ശവസംസ്കാരസമയത്ത് മൊബൈൽക്യാമറകളുമായി നിന്നവരും ദൃശ്യമാധ്യമങ്ങളുമുണ്ടാക്കിയ തിരക്കിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന ചന്തുസലിംകുമാർ, സുപ്രിയ മേനോൻഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്,ഇൻസ്റ്റ​ഗ്രാം
Published on

മ​ല​യാ​ള സി​നി​മ​യു​ടെ ചി​രി​യും ചി​ന്ത​യു​മാ​യി​രു​ന്ന ന​ട​ൻ സ​ലിംകു​മാ​റിന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം സി​നി​മാലോ​ക​ത്തെ​യും ആ​രാ​ധ​ക​രെ​യും ഒ​രു​പോ​ലെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് പ്രി​യ​താ​ര​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ പ​റ​വൂ​രി​ലെ 'ലാ​ഫി​ങ് വി​ല്ല' എ​ന്ന വ​സ​തി​യി​ലേ​ക്ക് ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. എ​ന്നാ​ൽ, ഈ ​വി​ലാ​പ​യാ​ത്ര​യ്ക്കി​ട​യി​ൽ ചി​ല ദൃശ്യമാധ്യമങ്ങൾ കാ​ട്ടി​യ ഔചിത്യമില്ലായ്മയും മൊബൈൽ ക്യാമറയും തുറന്നുപിടിച്ചുനിന്നവരുടെ തി​ക്കും തി​ര​ക്കും ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

Must Read
'രാഷ്ട്രീയം' തുറന്നു പറഞ്ഞ കലാകാരൻ;മാല്യങ്കരയിലെ പഴയ കെ.എസ്.യുക്കാരൻ
സലിംകുമാറിന്റെ ശവസംസ്കാരസമയത്ത് മൊബൈൽക്യാമറകളുമായി നിന്നവരും ദൃശ്യമാധ്യമങ്ങളുമുണ്ടാക്കിയ തിരക്കിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന ചന്തുസലിംകുമാർ, സുപ്രിയ മേനോൻ

പ്രി​യ​പ്പെ​ട്ട ഒ​രാ​ളു​ടെ വി​യോ​ഗ​ത്തി​ൽ ത​ക​ർ​ന്നി​രി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക്യാ​മ​റ​ക​ളും മൈ​ക്കു​ക​ളു​മാ​യി ഇ​ര​ച്ചു​ക​യ​റി​യ മാ​ധ്യ​മ​ങ്ങ​ളു​ടെ ഈ ​നി​ല​പാ​ടി​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും നി​ർ​മാ​താ​വും ന​ട​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ ഭാ​ര്യ​യു​മാ​യ സു​പ്രി​യ മേ​നോ​ൻ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് സു​പ്രി​യ മാ​ധ്യ​മ​ങ്ങ​ളു​ടെ ഈ ​അ​നി​യ​ന്ത്രി​ത​മാ​യ ക​ട​ന്നു​ക​യ​റ്റ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്.

'പ്രി​യ​പ്പെ​ട്ട ഒ​രാ​ളോ​ട് വി​ട​പ​റ​യേണ്ടിവരുന്ന, ഹൃ​ദ​യം ത​ക​രു​ന്ന വേ​ദ​ന​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഒ​രു കു​ടും​ബം. എ​ന്നാ​ൽ അ​വി​ടെ​യും, അ​വ​സാ​ന​യാ​ത്ര​യു​ടെ ക്ലോ​സ് അ​പ്പ് ​ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ര​യെ കാ​ത്തി​രി​ക്കു​ന്ന ക​ഴു​ക​ന്മാ​രെ​പ്പോ​ലെ ക്യാ​മ​റ​ക​ളും മൈ​ക്കു​ക​ളു​മാ​യി ത​ടി​ച്ചു​കൂ​ടു​ന്ന​വ​ർ. നി​ൽ​ക്കു​വാ​ൻ പോ​ലും സ്ഥ​ല​മി​ല്ലാ​തെ മ​ക​ൻ നി​ല​വി​ളി​ക്കു​ന്നു. എ​ന്താ​ണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.'-സു​പ്രി​യ കു​റി​ച്ചു.

സലിംകുമാറിന്റെ ശവസംസ്കാരസമയത്ത് മൊബൈൽക്യാമറകളുമായി നിന്നവരും ദൃശ്യമാധ്യമങ്ങളുമുണ്ടാക്കിയ തിരക്കിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന ചന്തുസലിംകുമാർ
സലിംകുമാറിന്റെ ശവസംസ്കാരസമയത്ത് മൊബൈൽക്യാമറകളുമായി നിന്നവരും ദൃശ്യമാധ്യമങ്ങളുമുണ്ടാക്കിയ തിരക്കിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന ചന്തുസലിംകുമാർഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യനിമിഷങ്ങൾ ത​ത്സ​മ​യം കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ വി​ക​ല​മാ​യ ചി​ന്താ​ഗ​തി​യെ​യും സു​പ്രി​യ ചോ​ദ്യം ചെ​യ്തു. മാ​ന്യ​ത​യും അ​ച്ച​ട​ക്ക​വും മ​റ​ന്നു​ള്ള ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, മ​നു​ഷ്യ​രു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ തയാ​റാ​ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 'ഇ​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മ​ല്ല, വോ​യ​റി​സ​മാ​ണ്! അ​റ​പ്പു​ള​വാ​ക്കു​ന്ന​തും അ​ശ്ലീ​ല​വു​മാ​ണ്.' എ​ന്ന ക​ടു​ത്ത വാ​ക്കു​ക​ളോ​ടെ​യാ​ണ് സു​പ്രി​യ ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്. മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ സു​പ്രി​യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം അ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു.

അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ മൊബൈലും ക്യാമറകളുമായി തിങ്ങിനിറഞ്ഞവർ സൃ​ഷ്ടി​ച്ച അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് സ​ലിംകു​മാ​റിന്‍റെ കു​ടും​ബ​ത്തി​ന് വലിയ ബു​ദ്ധി​മു​ട്ടാ​ണുണ്ടാ​ക്കി​യ​ത്. സ​ലിംകു​മാ​റി​ന്‍റെ മ​ക​നും ന​ട​നു​മാ​യ ച​ന്തു​വി​ന് പി​താ​വി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​ത്തി​ന​ടു​ത്തേ​ക്കു പോ​ലും എ​ത്താ​ൻ ക​ഴി​യാ​ത്ത വി​ധം ക്യാ​മ​റ​ക​ൾ ചു​റ്റും ത​ടി​ച്ചു​കൂ​ടി.

ഒ​ടു​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട ച​ന്തു വി​കാ​രാ​ധീ​ന​നാ​യി 'നി​ങ്ങ​ൾ​ക്ക് എ​ന്താ​ണ് വേ​ണ്ട​ത്? മാ​റി നി​ൽ​ക്കൂ...' എന്നു പൊട്ടിത്തെറിക്കുന്ന വീ​ഡി​യോ​ക​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഒടുവിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ടിറങ്ങിയ അവസ്ഥവരെയുണ്ടായി. കാഴ്ചക്കാരെയും ടിആർപിയും കൂട്ടാനുള്ള തിരക്കിൽ മനുഷ്യത്വം നഷ്ടമായെന്ന് നടി രജിഷ വിജയനും സോഷ്യൽ മീഡിയയിൽ കുറിച്ചു.

സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ദിലീപിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നയാൾ
സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ദിലീപിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നയാൾസ്ക്രീൻ​ഗ്രാബ്

മ​ര​ണ​വീ​ടു​ക​ളി​ലെ ഇ​ത്ത​രം മാ​ധ്യ​മ​വേ​ട്ട​ക​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും വ​ലി​യ രീ​തി​യി​ലു​ള്ള അ​മ​ർ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്. റേ​റ്റി​ങ്ങി​നും വ്യൂ​സി​നും വേ​ണ്ടി ഒ​രു കു​ടും​ബ​ത്തിന്‍റെ കണ്ണീ​രി​നെ വി​ല്പ​ന​യ്ക്ക് വ​യ്ക്കു​ന്ന ഇ​ത്ത​രം മാ​ധ്യ​മസംസ്കാരം അ​വ​സാ​നി​പ്പി​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ് സു​പ്രി​യ​യു​ടെ പോ​സ്റ്റി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Pappappa
pappappa.com