ഇനി ബ്രിട്ടീഷ് സേനയെ കാത്ത് ഇരുട്ടിൽ ഒളിഞ്ഞിരിക്കുന്ന 'സുമതി വളവ്'; രണ്ടാംഭാ​ഗം പ്രഖ്യാപിച്ച് നിർമാതാക്കൾ

'സുമതി വളവ്' രണ്ടാം ഭാഗത്തിന്റെ പോസ്റ്ററിൽ നിന്ന്
'സുമതി വളവ്' രണ്ടാം ഭാഗത്തിന്റെ പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

'സുമതിവളവി'ന്റെ വിജയത്തിനുപിന്നാലെ രണ്ടാംഭാ​ഗം പ്രഖ്യാപിച്ച് നിർമാതാക്കൾ. ബ്രിട്ടീഷ് സേന അംബാസമുദ്രത്തിൽ നിന്ന് ആഗസ്ത്യാർകൂടം വഴി തിരുവിതാംകൂറിലേക്കെത്തുമ്പോൾ, പത്മനാഭന്റെ സേന എല്ലാ നാട്ടുവഴികളിലും പ്രതിരോധം കെട്ടിപ്പടുത്തു. വില്യം പ്രഭുവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേനക്ക് മുന്നിൽ ശേഷിച്ചത് ഒരേയൊരു കാട്ടുവഴി മാത്രം. ആ വഴിയുടെ ഇരുട്ടിൽ ഒളിഞ്ഞിരിക്കുന്ന സുമതി വളവ്. മായയും അത്ഭുതങ്ങളും നിറഞ്ഞ അജ്ഞാത ലോകം. ആ വളവിലെ മായാവിസ്മയങ്ങളാണ് 'സുമതി വളവ്' രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരിലേക്കെത്തുക. ദ് ഒറിജിൻ എന്നാണ് രണ്ടാംഭാ​ഗത്തിന്റെ ടാ​ഗ്ലൈൻ.

'സുമതി വളവ്' രണ്ടാം ഭാഗത്തിന്റെ പോസ്റ്ററിൽ നിന്ന്
'ചില നിയോഗങ്ങൾ നിന്നെ തേടി വരും, ഭയപ്പെടരുത്'; 'സുമതി വളവി'ന്റെ ത്രസിപ്പിക്കുന്ന ട്രെയ്ലർ

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് 'സുമതി വളവ് 2'ന്റെ നിർമ്മാണം. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. തെന്നിന്ത്യയിലെ പ്ര​ഗത്ഭതാരങ്ങൾ ചിത്രത്തിൽ അണിനിരക്കും.

'സുമതി വളവ്' രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ
'സുമതി വളവ്' രണ്ടാം ഭാഗത്തിന്റെ പോസ്റ്റർഅറേഞ്ച്ഡ്

Related Stories

No stories found.
Pappappa
pappappa.com