അന്ധവിശ്വാസങ്ങളെ കോമഡിയാക്കി 'സുധിപുരാണം'; ലിറിക്കൽ വീഡിയോ റിലീസായി

'സുധിപുരാണം' പോസ്റ്റർ
'സുധിപുരാണം' പോസ്റ്റർഅറേഞ്ച്ഡ്
Published on

സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളെ ഹാസ്യരൂപേണ വിമർശിക്കുന്ന സിനിമ 'സുധിപുരാണ'ത്തിലെ ടൈറ്റിൽ സോങ്ങിന്റെ ലിറിക്കൽ വീ‍ഡിയോ റിലീസായി. ഫാമിലി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സിൻ്റെ തിരുവനന്തപുരം യൂണിറ്റാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

സിനിമ ആഗ്രഹിച്ചു നടക്കുന്ന, എന്നാൽ തന്നെക്കാൾ അന്ധവിശ്വാസങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന സുധീഷ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന തമാശ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം.

'സുധിപുരാണം' പോസ്റ്റർ
'തലവര'യ്ക്കിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അർജുൻ അശോകൻ

സുധീഷ് എന്ന ടൈറ്റിൽ റോൾ അവതരിപ്പിക്കുന്നത് അഭിഷേക് ശ്രീകുമാറാണ്. വരദയാണ് നായിക. ഒപ്പം സൈലൻ, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത എസ് എസ്, സ്‌റ്റീഫൻ, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാൽ, അഡ്വ ജോയ് തോമസ്, രാജൻ ഉമ്മനൂർ, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബിൽ രാജ്, സിദ്ധിഖ് കുഴൽമണ്ണം എന്നിവരും കഥാപാത്രങ്ങളാകുന്നു.

രചന,എഡിറ്റിങ്,സംവിധാനം -എസ്.എസ് ജിഷ്ണുദേവ്, ഛായാഗ്രഹണം - ദിപിൻ എ.വി, ഗാനരചന - സുരേഷ് വിട്ടിയറം, സംഗീതം - ശ്രീനാഥ് എസ് വിജയ്, ആലാപനം - അശോക് കുമാർ ടി കെ, അജീഷ് നോയൽ, സ്റ്റുഡിയോ- ബ്രോഡ്ലാൻ്റ് അറ്റ്മോസ്, എസ് കെ സ്റ്റുഡിയോസ് പൂവ്വച്ചൽ, മിക്സ് ആൻ്റ് മാസ്റ്ററിങ് -എബിൻ എസ്. വിൻസൻ്റ്, പബ്ളിസിറ്റി ഡിസൈൻ- പ്രജിൻ ഡിസൈൻസ്, പിആർഒ - അജയ് തുണ്ടത്തിൽ.

Related Stories

No stories found.
Pappappa
pappappa.com