'സോഷ്യൽസ്വാമി'ക്കൊപ്പം നാഗ സൈരന്ധ്രി സിനിമയിലേക്ക്

'സോഷ്യൽ സ്വാമി'യുടെ പ്രിവ്യൂവിന് ശേഷം നാ​ഗ സൈരന്ധ്രി സംസാരിക്കുന്നു
'സോഷ്യൽ സ്വാമി'യുടെ പ്രിവ്യൂവിന് ശേഷം നാ​ഗ സൈരന്ധ്രി സംസാരിക്കുന്നു
Published on

സോഷ്യൽമീഡിയയിലൂടെ വൈറലായി മാറിയ നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സിനിമയായ 'സോഷ്യൽ സ്വാമി'യുടെ പ്രിവ്യൂ എറണാകുളം എം.ജി റോഡിലുള്ള ഷേണായീസ് തിയേറ്ററിൽ നടന്നു. എറണാകുളം മെട്രോ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് റിവ്യൂ സംഘടിപ്പിച്ചത്. സിനിമ പ്രവർത്തകരും ആസ്വാദകര ഉൾപ്പെടെ നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിച്ചത്. സിനിമയ്ക്കുശേഷം ആസ്വാദകരും ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്ത ചോദ്യോത്തരവേളയും ഉണ്ടായിരുന്നു.

Must Read
പിആർഒ എ.എസ്. ദിനേശ് ഇനി തിരക്കഥാകൃത്ത്; 'മോഹിത'യ്ക്ക് പള്ളിപ്പുറത്ത് തുടക്കം
'സോഷ്യൽ സ്വാമി'യുടെ പ്രിവ്യൂവിന് ശേഷം നാ​ഗ സൈരന്ധ്രി സംസാരിക്കുന്നു

തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം വഴിയാണ് ഈ സിനിമ നിർമിച്ചത്. സഹനിർമ്മാണം-സേതു രാജൻ, ഛായാഗ്രഹണം-റിഷാക്, ക്യാമറ അസിസ്റ്റന്റ്- ശ്യാം ശങ്കർ, എഡിറ്റിങ്-കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ-ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്-ശ്യാം ശങ്കർ, പ്രോജക്ട് ഡിസൈനർ-ഷാജി എ ജോൺ, ഡിസൈൻസ്-ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ്-സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ,ശരത് പ്രകാശ്, ആദർശ് എം എസ്, സബ്ടൈറ്റിൽസ്-ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട്- ആർട് ബുക് സിനിമ, പിആർഒ-എ.എസ് ദിനേശ്.

Pappappa
pappappa.com