'സോഷ്യൽ സ്വാമി' പ്രീമിയർ ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ

'സോഷ്യൽ സ്വാമി' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'സോഷ്യൽ സ്വാമി' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്
Published on

ഡോ.അഭിലാഷ് ബാബു സംവിധാനം ചെയ്ത 'സോഷ്യൽ സ്വാമി' എന്ന ചലച്ചിത്രം 32-ാമത് സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും. സെപ്തംബർ 17 മുതൽ 19 വരെ ചെന്നൈ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട്, മാക്സ് മുള്ളർ ഭവനിലാണ് ഫെസ്റ്റിവൽ. പ്രസിദ്ധ തമിഴ് ഡോക്യുമെൻററി ഡയറക്ടർ അമുദനാണ് ഫെസ്റ്റിവൽ ഡയറക്ടർ. 'സോഷ്യൽ സ്വാമി'യുടെ പ്രദർശനം സെപ്റ്റംബർ 19 ഉച്ചയ്ക്ക് രണ്ടു മണിക്കാണ്.

Must Read
പശ്ചാത്താപവും തിരിച്ചറിവും പ്രണയവും;മൂന്നുകഥാവഴികളിലൂടെ 'ഡെസ്റ്റിനി'
'സോഷ്യൽ സ്വാമി' ഫസ്റ്റ് ലുക്ക് പോസ്റ്റർ

സോഷ്യൽമീഡിയയിലൂടെ വൈറലായി മാറിയ നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കിയുള്ള സിനിമയാണ് 'സോഷ്യൽ സ്വാമി'. തിരുവനന്തപുരം ദ് വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം വഴിയാണ് ഈ സിനിമ നിർമ്മിച്ചത്.

'സോഷ്യൽ സ്വാമി'യുടെ പ്രിവ്യൂവിന് ശേഷം നാ​ഗ സൈരന്ധ്രി സംസാരിക്കുന്നു
'സോഷ്യൽ സ്വാമി'യുടെ പ്രിവ്യൂവിന് ശേഷം നാ​ഗ സൈരന്ധ്രി സംസാരിക്കുന്നു

സഹനിർമ്മാണം-സേതു രാജൻ, ഛായാഗ്രഹണം-റിഷാക്, ക്യാമറ അസിസ്റ്റന്റ്- ശ്യാം ശങ്കർ, എഡിറ്റിംഗ്-കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ-ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്-ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ-ഷാജി എ ജോൺ, ഡിസൈൻസ്-ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ്-സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ,ശരത് പ്രകാശ്, ആദർശ് എം എസ്, സബ്ടൈറ്റിൽസ്-ദ് വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട്- ആർട് ബുക് സിനിമ, പിആർഒ-എ.എസ് ദിനേശ്.

Pappappa
pappappa.com