

പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'സിദ്ധു' എന്ന ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും. ഏറെ ചർച്ചയായേക്കാവുന്ന സമകാലിക വിഷയങ്ങൾ കോർത്തിണക്കി സിദ്ധു എന്ന സ്കൂൾ വിദ്യാർത്ഥിയിലൂടെ പുരോഗമിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കിയുടെ വ്യത്യസ്തമായ മുഖം പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ കാണാം. കൂടാതെ ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയായി തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി,ജോയ് മാത്യു,ബാലാജി ശർമ്മ,അരിസ്റ്റോ സുരേഷ്,സാബു തിരുവല്ല,ഷൈൻ അനിരുദ്ധൻ,നഗരൂർ ഷാ,തമ്പാനൂർ ഷെരീഫ്,ഡോ.രജിത്കുമാർ,ദീപക് ട്വിങ്കിൾ സനൽ,ഗിരീഷ് ചന്ദ്രബാബു, സജീബ് രാജകുമാരി, ജീവൻ ആനന്ദ്,കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണൻ, ബിനീഷ് എരമല്ലൂർ,മനോജ് സി ബി, രാജീവ് ശങ്കർ, ഷാജഹാൻ പൊന്മുടി, ഗിൽബർട്ട്, ദിനേശ്കുമാർ, ചന്ദ്രകുമാർ,മൻജിത്, സതീഷ്,സുധീരൻ, ഹാഷിം,ലോറൻസ്, ബാബുക്കുട്ടൻ, പ്രസാദ് നിലമേൽ, സ്റ്റാലിൻ,ജിൻസി ചിന്നപ്പൻ, ശ്വേത വിനോദ്,കാർത്തിക, ഹിമബിന്ദു,ജയ ശരത്, നീതു,സിന്ധു വിച്ചൂകുമാർ,വിബില, രഞ്ജിനി,ഷൈല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ.അബിൻ,റീന പട്ടം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ എക്സക്യൂട്ടീവ് പ്രൊഡ്യൂസർ സിറിയക് ആലഞ്ചേരി ആലഞ്ചേരി സിനിമാസ് ആണ്. സനന്ദ് സതീശൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്,ഡി ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു.
എഡിറ്റിങ്-അനൂപ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ജയൻ മാസ്സ്,മേക്കപ്പ്-അനിൽ നേമം,വസ്ത്രാലങ്കാരം-ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷാജൻ കല്ലായി,ബിജിഎം-എമിൽ മുഹമ്മദ്,ക്യാമറ അസിസ്റ്റന്റ്- ആദിത്യ എ, ഡിസൈൻ- മനു ഡാവിഞ്ചി, ജെറിൻ മെഡ്ബൗട്ട് ആന്റ് ബി സൊല്യൂഷൻസ്, പിആർഒ-എ.എസ് ദിനേശ്.