ഇത് പോളച്ചന്റെ വരവ്;ഷാജി കൈലാസ്-ജോജു ചിത്രം മൂന്നാറിൽ തുടങ്ങി

ഷാജി കൈലാസും 'വരവി'ന്റെ അണിയറപ്രവർത്തകരും ലൊക്കേഷനിൽ
ഷാജി കൈലാസും 'വരവി'ന്റെ അണിയറപ്രവർത്തകരും ലൊക്കേഷനിൽഫോട്ടോ-അറേഞ്ച്ഡ്
Published on

മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന 'വരവ്' എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് മൂന്നാറിൽ തുടങ്ങി. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്.

മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ,അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, കോട്ടയം രമേശ്, ബാലാജി ശർമ്മ, ചാലി പാലാ,

രാധികാ രാധാകൃഷ്ണൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

ഷാജി കൈലാസും 'വരവി'ന്റെ അണിയറപ്രവർത്തകരും ലൊക്കേഷനിൽ
ഏഴാമത്തെ റീലിന് സംഭവിച്ചതെന്ത്? ഇന്നും തെളിയാത്ത ആ ക്രൈം

ആക്ഷൻ ത്രില്ലറായ 'വരവ്' പോളി എന്ന പോളച്ചന്റെ ജീവിതപോരാട്ടത്തിന്റെ കഥ പറയുന്നു. ഹൈറേഞ്ചിൽ ആൾബലവും സമ്പത്തും കഠിനാധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളിക്ക് ഒരു നിർണായഘട്ടത്തിൽ ഒരിടത്തേക്ക് വരേണ്ടിവരുന്നു. ആ വരവിൽ കാലം കാത്തുവച്ച പ്രതികാരങ്ങളാണ് ചിത്രത്തിന്റെ കരുത്ത്.

ഷാജി കൈലാസിനൊപ്പം 'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്','ദ്രോണ' എന്നീ ഹിറ്റുകൾക്ക് തിരക്കഥ ഒരുക്കിയ എ.കെ.സാജനാണ് ഈ ചിത്രത്തിൻ്റെ രചന. തെന്നിന്ത്യയിലെ പ്രശസ്ത ഛായാ​ഗ്രാഹകൻ എസ്.ശരവണനാണ് ക്യാമറ. അര ഡസനോളം വരുന്ന വരവിലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫർമാരായ കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്നു.

ഷാജി കൈലാസും ക്യാമറാമാൻ എസ്.ശരവണനും 'വരവി'ന്റെ ലൊക്കേഷനിൽ
ഷാജി കൈലാസും ക്യാമറാമാൻ എസ്.ശരവണനും 'വരവി'ന്റെ ലൊക്കേഷനിൽഫോട്ടോ-അറേഞ്ച്ഡ്

കോ-പ്രൊഡ്യൂസർ-ജോമി ജോസഫ്, എഡിറ്റിങ്- ഷമീർ മുഹമ്മദ്,കലാസംവിധാനം- സാബു റാം,മേക്കപ്പ്- സജി കാട്ടാക്കട,കോസ്റ്റ്യൂം ഡിസൈൻ- സമീറ സനീഷ്,ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ,പ്രൊഡക്ഷൻ മാനേജർമാർ - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, സ്റ്റിൽസ്- ഹരി തിരുമല,പിആർഒ-വാഴൂർ ജോസ്. മൂന്നാർ, മറയൂർ, കാന്തല്ലൂർ, തേനി, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Related Stories

No stories found.
Pappappa
pappappa.com