'സുഡാനി'യിലെ ഉമ്മയ്ക്ക് വിട; സാവിത്രി ശ്രീധരൻ അന്തരിച്ചു

സാവിത്രി ശ്രീധരൻ
സാവിത്രി ശ്രീധരൻഫോട്ടോ-അറേഞ്ച്ഡ്
Published on

നടി സാവിത്രി ശ്രീധരൻ(78) അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് മാങ്കാവിലെ വീട്ടിൽ ആയിരുന്നു അന്ത്യം 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സാവിത്രി ശ്രീധരൻ മലയാളികളുടെ ശ്രദ്ധ നേടിയത് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു.

Must Read
ന​ടി റാ​ണി മു​ഖ​ർ​ജി​യു​ടെ മാ​താ​വ് കൃ​ഷ്ണ മു​ഖ​ർ​ജി അ​ന്ത​രി​ച്ചു
സാവിത്രി ശ്രീധരൻ

നാടകത്തിലൂടെയാണ് സാവിത്രിയുടെ കലാജീവിതം തുടങ്ങുന്നത്. അഞ്ച് പതിറ്റാണ്ടോളം പ്രൊഫഷണൽ നാടകരംഗത്ത് നിറഞ്ഞുനിന്ന നടിയാണ് അവർ. 1977ലും 1993ലും മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്. കെ.ടി. മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടകസമിതികളുടെ ആയിരക്കണക്കിന് നാടകങ്ങളിൽ സാവിത്രി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിൽ സാവിത്രി ശ്രീധരൻ
'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിൽ സാവിത്രി ശ്രീധരൻഫോട്ടോ-അറേഞ്ച്ഡ്

എം.ടി.യുടെ 'കടവ്' എന്ന ചിത്രത്തിൽ അമ്മവേഷം ചെയ്താണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

Pappappa
pappappa.com