

കാടിൻ്റെ പശ്ചാത്തലത്തിലൊരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമ ‘സംഭവം അധ്യായം ഒന്ന് ' മാർച്ച് 6 മുതൽ തിയേറ്ററിലെത്തും. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസ് നിർമിക്കുന്നു. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ സെന്തിൽ കൃഷ്ണ, അസ്സിം ജമാൽ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലുള്ള 'സംഭവം അദ്ധ്യായം ഒന്ന്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിലായിരുന്നു. കേരള -തമിഴ്നാട് അതിർത്തിയിലെ ഒരു വനപ്രദേശം. അതിനുള്ളിൽ കയറിയവരാരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഇതിൻ്റെ നിഗൂഢതകൾ എന്തെന്ന് ചിത്രം അന്വേഷിക്കുന്നു. ഏറെ സസ്പെൻസ് നിലനിർത്തിയുള്ള ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. പാലക്കാട്,തിരുവനന്തപുരം,വൈക്കം,വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.
ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ- നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആഷ്‌ന റഷീദ്, ചായഗ്രഹണം- നവീൻ നജോസ്, എഡിറ്റിങ്- അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ- ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ- സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം- അഷ്‌റഫ് ഗുരുക്കൾ, സ്റ്റിൽസ്- നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- മെൽബിൻ മാത്യു, അനൂപ് മോഹൻ,പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ്- ഒബ്സ്ക്യുറ എന്റർടെയ്ൻമെന്റ്സ്. പിആർഒ- ഐശ്വര്യ രാജ്.