'തിയേറ്റർ' യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'പോസ്റ്റർ
'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'പോസ്റ്റർഅറേഞ്ച്ഡ്
Published on

അഞ്ജന ടാക്കീസിൻ്റെ ബാനറിൽ സജിൻ ബാബു സംവിധാനം ചെയ്ത 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' ഒക്ടോബർ ഏഴിന് യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്നു. യൂറേഷ്യൻ ബ്രിഡ്ജ് – ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ് 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'.

റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്.

Must Read
സജിൻ ബാബുവിന്റെ റിമകല്ലിങ്കൽ ചിത്രം 'തിയേറ്റർ' കസാനിലേക്ക്; ഒക്ടോബർ 16ന് റിലീസ്
'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'പോസ്റ്റർ

'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ജന ടാക്കീസ് നിർമിച്ചചിത്രത്തിൻ്റെ സഹ നിർമാണം സന്തോഷ് കോട്ടായി ആണ്. 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' റിലീസിന് മുമ്പ് തന്നെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരവും പ്രത്യേക ജൂറി പുരസ്കാരവും ചിത്രം സ്വന്തമാക്കി. ടൈം അന്താരാഷ്ട്ര ചലച്ചിത്രമേള, സിനിവി- സിഎച്ച്ഡി അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ മേളകളിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 16ന് ചിത്രം തിയേറ്ററുകളിലത്തും.

Related Stories

No stories found.
Pappappa
pappappa.com