

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി പി.എസ്. അർജുൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സാക്ഷികൾ' എന്ന മിസ്റ്ററി ഡ്രാമ ത്രില്ലർ ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അഭിമന്യു എസ്.തിലകൻ,നിഷാന്ത് സാഗർ,നിരഞ്ജ് മണിയൻപിള്ള,അഭിറാം രാധാകൃഷ്ണൻ, ഗോകുലൻ,രഘുനാഥ് പലേരി,ഹരിത് വിജയകൃഷ്ണൻ,ശീതൾ ജോസഫ്,ദേവനന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
രായര പിക്ചേഴ്സിന്റെ ബാനറിൽ പുനീത് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ആനന്ദ് മീനാക്ഷി നിർവ്വഹിക്കുന്നു. തന്റെ ജീവിതയാത്രയ്ക്കിടയിൽ ഉണ്ടായ സംഭവങ്ങളിലൂടെയും കണ്ടുമുട്ടിയ മനുഷ്യരിലൂടെയും പ്രചോദനം ഉൾക്കൊണ്ടാണ് 'സാക്ഷികൾ' ഒരുക്കുന്നതെന്ന് സംവിധായകൻ പി.എസ് അർജുൻ പറഞ്ഞു.
സംഗീതം-എബി സാമുവൽ, എഡിറ്റർ-രത്തിൻ രാധാകൃഷ്ണൻ,കൺട്രോളർ-അനീഷ്പെരുമ്പിലാവ്,കല- അജയ് മങ്ങാട്,മേക്കപ്പ്-സുധി സുരേന്ദ്രൻ,സ്റ്റിൽസ്-ജെഫിൻ ബിജോയ്ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീഷ്ജോർജ്ജ്,അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കൃഷ്ണൻ ജി,ജിഷ്ണു ലക്ഷ്മൺ, മാർക്കറ്റിങ്-വൈറ്റ് പേപ്പർ,പ്ലൂമേറിയ മൂവീസ്,പിആർഒ-എ.എസ് ദിനേശ്.