'ശര്‍ക്കര പൊങ്കല്‍ ഉള്ളിടത്തെല്ലാം ഞാനുണ്ട്';കുസൃതിച്ചിരിയുമായി റിയാ ഷിബു

റിയാ ഷിബു
റിയാ ഷിബുഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on

ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍, ആക്കൂട്ടത്തില്‍ മലയാളികളുടെ പ്രിയങ്കരിയായ 'ഡെലൂലു'വും ഉണ്ടായിരുന്നു. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ചിത്രം 'സര്‍വം മായ'യിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന റിയാ ഷിബു, പൊങ്കാല നിവേദ്യം തയാറാക്കുന്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Must Read
'എല്ലാ പൂക്കീസിനും ഒരു ബി​ഗ് സ്മൂച്ച്..' ഡെലൂലു ഇനി ഒടിടി സൊലൂലു
റിയാ ഷിബു

'ശര്‍ക്കര പൊങ്കല്‍ എവിടെയുണ്ടോ, അവിടെ എന്നെ കാണാന്‍ കഴിയും...' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം തന്റെ പൊങ്കാല ചിത്രങ്ങള്‍ പങ്കുവച്ചത്.

ആറ്റുകാൽ ദേവിക്ക് പൊങ്കാലനിവേദ്യം തയ്യാറാക്കുന്ന റിയാ ഷിബു
ആറ്റുകാൽ ദേവിക്ക് പൊങ്കാലനിവേദ്യം തയ്യാറാക്കുന്ന റിയാ ഷിബുഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം

പ്രശസ്ത നിര്‍മാതാവ് ഷിബു തമീന്‍സിന്റെ മകളായ റിയ, വെറുമൊരു നടിയല്ല. സിനിമയുടെ പിന്നാമ്പുറം കൃത്യമായി അറിയാവുന്ന യുവതാരവുമാണ്. അച്ഛനില്‍നിന്ന് സിനിമയുടെ പാഠങ്ങള്‍ പഠിച്ച ശേഷം 2024-ല്‍ 'കപ്പ്' എന്ന ചിത്രത്തിലൂടെയാണ് റിയ അഭിനയത്തിലേക്കു പ്രവേശിക്കുന്നത്. 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രത്തിലൂടെ പ്രശസ്തനായ ഹൃദു ഹാറൂണിന്റെ സഹോദരി കൂടിയാണ് റിയ.

സിനിമയിലെത്തുന്നതിന് മുമ്പേ ടിക് ടോക്കിലൂടെയും ഡബ്‌സ്മാഷിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായിരുന്നു യുവതാരം. ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയില്‍നിന്ന് മികച്ചൊരു അഭിനേത്രി എന്ന നിലയിലേക്കുള്ള റിയയുടെ വളര്‍ച്ച ഏറെ വേഗത്തിലായിരുന്നു.

Related Stories

No stories found.
Pappappa
pappappa.com