
അനൂപ്‌മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രമാണ് 'രവീന്ദ്രാ നീ എവിടെ?'. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിനു പ്രാധാന്യം നല്‍കി കുടുംബചിത്രമാണിത്. ഏറെ നാളുകള്‍ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തില്‍ കൃഷ്ണ, സജിന്‍ ചെറുകയില്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അപര്‍ണ, എന്‍.പി നിസ, ഇതള്‍ മനോജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം- മഹാദേവന്‍ തമ്പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അമീര്‍ കൊച്ചിന്‍, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, ലൈന്‍ പ്രൊഡ്യൂസര്‍- ടി.എം. റഫീക്, ആര്‍ട്ട്- അജയ് ജി അമ്പലത്തറ. അബാം ഫിലിംസ് റിലീസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും.