

പ്രശസ്ത സംവിധായകൻ രാജസേനൻ 'ഡോ. പ്രേത് കുമാർ' എന്ന ഹൊറർ കോമഡിയുമായെത്തുന്നു. ചിരിയും ഭയവും കോർത്തിണക്കുന്ന ചിത്രത്തിൽ വൻ താരനിരയാണുള്ളത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും തിരുവനന്തപുരത്തു നടന്നു ഭീമ ഗ്രൂപ്പ് ചെയർമാൻ ബി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ബിജിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണസംരംഭമായാണ് ചിത്രം ഒരുങ്ങുന്നത്.
ചന്തുനാഥ്, ഇന്ദ്രൻസ്, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, ജയൻ ചേർത്തല, നന്ദുലാൽ, രാജസേനൻ, മാധവ്, ഐശ്വര്യ മിഥുൻ, അനഘ, ശ്രീലക്ഷ്മി, അനിത കൊല്ലം, രാജി മേനോൻ, ദേവതീർത്ഥ, ഹിമ ശങ്കരി, പ്രശാന്ത് മുരളി, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്നു. സാബു റാം കലാസംവിധാനവും സിയാൻ ശ്രീകാന്ത് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. റോണി റാഫേലാണ് സംഗീതസംവിധായകൻ. വയലാർ ശരത് ചന്ദ്ര വർമ്മ, ഡോ. സുജ സതീശ്, രാജസേനൻ എന്നിവരുടേതാണ് ഗാനങ്ങൾ. എം.ജി. ശ്രീകുമാർ, വൈക്കം വിജയലക്ഷ്മി, ഹരിശങ്കർ കെ.എസ്, മൃദുല വാരിയർ, ഡെസ്റ്റിൻ ടോം, വിഷ്ണുവർദ്ധൻ, അപർണ അശോക്, നിർമല പ്രദീപ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
സതീശ് കാവിൽക്കോട്ടാണ് പ്രൊഡക്ഷൻ കൺട്രോളർ. ഷിബു ഗംഗാധരൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പാർവതി കൃഷ്ണൻ സ്ക്രിപ്റ്റ് അസോസിയേറ്റായും മിഥുൻ ലാൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. സജി കാട്ടാക്കടയാണ് മേക്കപ്പ്. സൂര്യ രാജേശ്വരിയാണ് കോസ്റ്റ്യൂം ഡിസൈനർ. സംഘട്ടനം മാഫിയ ശശി. വി.എഫ്.എക്സ് പോട്ട് ബെല്ലിസ് നിർവഹിക്കുന്നു. മധു സജീവും സമുദ്രയുമാണ് കൊറിയോഗ്രാഫി. അനു പള്ളിച്ചാൽ സ്റ്റിൽ ഫോട്ടോഗ്രഫിയും പ്രമേഷ് പ്രഭാകർ മീഡിയ ഡിസൈനും നിർവഹിക്കുന്നു. പിആർഒ: മഞ്ജു ഗോപിനാഥ്.