സംവിധായകൻ ആർ.ശരത് അന്തരിച്ചു

ആർ.ശരത്
ആർ.ശരത്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ആ​ർ. ശ​ര​ത് (63) അ​ന്ത​രി​ച്ചു. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരി​ക്കെ​യാ​ണ് അ​ന്ത്യം.

Must Read
ദൃശ്യകലയുടെ ഇതിഹാസസൂര്യൻ അസ്തമിക്കുമ്പോൾ...
ആർ.ശരത്

കൊല്ലം ജില്ലയിലെ വിളക്കുടിയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത് മാഗാന്ധി കോളേജിൽ നിന്ന് ആംഗലേയ ഭാഷയിൽ ബിരുദവും, യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം അപ്രീസിയേഷൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. കേരള കൗമുദിയിൽ പത്രപ്രവർത്തകനായും പ്രവർത്തിച്ചു.

ആർ.ശരത്
ആർ.ശരത്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ഡോ​ക്യു​മെ​ന്‍റ​റി രം​ഗ​ത്തു​നി​ന്ന് സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വെ​ച്ച ശരതിന് നിരവധി ദേ​ശീ​യ-​സം​സ്ഥാ​ന അ​വാ​ർ​ഡുകൾ ലഭിച്ചിട്ടുണ്ട്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ. ക​രു​ണി​ന്‍റെ സ​ഹാ​യി​യാ​യാ​ണ് ച​ല​ച്ചി​ത്ര ജീ​വി​തം ആ​രം​ഭി​ച്ച​ത്. 2000-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'സാ​യാ​ഹ്നം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​കു​ന്ന​ത്. ആ​ദ്യ ചി​ത്ര​മാ​യ സാ​യാ​ഹ്നം ഏ​ഴ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ഇ​ന്ദി​രാ​ഗാ​ന്ധി ദേ​ശീ​യ പു​ര​സ്കാ​ര​വും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

ആർ.ശരത് ആദ്യചിത്രമായ 'സായാഹ്ന'ത്തിന്റെ ഷൂട്ടിങ്ങിനിടെ ക്യാമറാമാൻ എം.ജെ.രാധാകൃഷ്ണനൊപ്പം
ആർ.ശരത് ആദ്യചിത്രമായ 'സായാഹ്ന'ത്തിന്റെ ഷൂട്ടിങ്ങിനിടെ ക്യാമറാമാൻ എം.ജെ.രാധാകൃഷ്ണനൊപ്പം ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

'സ്ഥി​തി', 'ശീ​ലാ​ബ​തി', 'സ്വ​യം', 'ബു​ദ്ധ​നും ചാ​പ്ലി​നും ചി​രി​ക്കു​ന്നു', 'പറുദീസ' തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര നി​ർമാ​ണ​ത്തി​ന് പു​റ​മെ കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത ചു​മ​ർ​ചി​ത്ര ക​ല​ക​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ലും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. 'ദ് ഡിസയർ-എ ജേണി ഓഫ് എ വുമെൻ' 2011 ലെ ജനീവ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച നറേറ്റീവ് ഫീച്ചർ ഫിലിമിനുള്ള അവാ൪ഡ് കരസ്ഥമാക്കി.

ആർ.ശരത് 'ശീലാബതി'യുടെ ഷൂട്ടിങ്ങിനിടെ
ആർ.ശരത് 'ശീലാബതി'യുടെ ഷൂട്ടിങ്ങിനിടെഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

അച്ചിന്റെ കഥ, ചുമർ ചിത്രങ്ങൾ, ഭൂമിയ്ക്കൊരു ചരമ ഗീതം, മഹാത്മാഗാന്ധി റോഡ് തുടങ്ങി ഒട്ടനവധി ഷോർട്ട് ഫിലിമുകളും ശരതിന്റെ സംഭാവനകളാണ്. രാജാരവിവർമയുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി അന്തർ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മ്യൂറൽ പെയിന്റിങ്ങുകളെ കുറിച്ചുള്ള വർക്കിന് കേന്ദ്ര സ൪ക്കാരിന്റെ ജൂനിയർ ഫെലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി നി൪മ്മിച്ച 'ബറിയൽ ഓഫ് ഡ്രീംസ്' ദേശീയ ശ്രദ്ധയാകർഷിച്ചു.

ആർ.ശരതും ഇന്ദ്രൻസും 'ബു​ദ്ധ​നും ചാ​പ്ലി​നും ചി​രി​ക്കു​ന്നു' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ
ആർ.ശരതും ഇന്ദ്രൻസും 'ബു​ദ്ധ​നും ചാ​പ്ലി​നും ചി​രി​ക്കു​ന്നു' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

വൈലോപ്പള്ളി സംസ്കൃതി ഭവൻ ഡയറക്ടർ, ജില്ലാ ഇൻഫ൪മേഷൻ ഓഫീസർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു. കേരളം സർക്കാരിൽ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി 2021 ൽ വിരമിച്ചു. 'ഫ്രീഡം ഫ്രണ്ട്സ്' എന്ന ആംഗലേയ സിനിമയുടെ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ആർ.ശരതിന്റെ വി​യോ​ഗ​ത്തി​ൽ സി​നി​മാ-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഷാജി എൻ.കരുണിനൊപ്പം ആർ.ശരത്
ഷാജി എൻ.കരുണിനൊപ്പം ആർ.ശരത്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ഭാര്യ - കെ.ഐ ബിന്ദു. മക്കൾ - അഭിജിത്ത് ശരത്, അഭിരാം ശരത്. മരുമക്കൾ- അഞ്ജലി, അഭിരാമി. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് 530ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.

Pappappa
pappappa.com