'പുല്‍പ്പള്ളി എക്‌സ്പ്രസി'ല്‍ അനുശ്രീയും കലാഭവന്‍ ഷാജോണും

'പുല്‍പ്പള്ളി എക്‌സ്പ്രസ്' ടൈറ്റിൽ പോസ്റ്റർ
'പുല്‍പ്പള്ളി എക്‌സ്പ്രസ്' ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്
Published on: 

അനുശ്രീ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'പുല്‍പ്പള്ളി എക്‌സ്പ്രസ്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ത്രില്ലര്‍ പശ്ചാത്തലത്തിലാണു ചിത്രം ഒരുങ്ങുന്നത്. പഴയ വാഹനങ്ങള്‍ ചിതറിക്കിടക്കുന്ന ഒരു പോലീസ് സ്റ്റേഷന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ടൈറ്റില്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Must Read
പ്രേക്ഷകരെ പ്രേമത്തിൽ പതപ്പിക്കാൻ ജോമോൻ ജ്യോതിർ; 'പ്രേംപാറ്റ' റിലീസ് ഒക്ടോബറിൽ
'പുല്‍പ്പള്ളി എക്‌സ്പ്രസ്' ടൈറ്റിൽ പോസ്റ്റർ

ഷെബി ചൗഘട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സോണി മാങ്കടിയാണ് നിര്‍മിക്കുന്നത്. അനുശ്രീക്കും കലാഭവന്‍ ഷാജോണിനുമൊപ്പം ജാഫർ ഇടുക്കി,അലൻസിയർ,വിഷ്ണു അ​ഗസ്ത്യ,സം​ഗീത, ദേവനന്ദ, സാബുമോൻ, അബുസലിം, ഇർഷാദ്, സുജിത് ശങ്കർ,വിനീത് തട്ടിൽ ഡേവിഡ്,പാർവതി ആർ കൃഷ്ണ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

'പുല്‍പ്പള്ളി എക്‌സ്പ്രസ്' ടൈറ്റിൽ പോസ്റ്റർ
'പുല്‍പ്പള്ളി എക്‌സ്പ്രസ്' ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ' എന്ന ചിത്രമാണ് അനുശ്രീയുടേതായി അടുത്തു പുറത്തിറങ്ങാനുള്ള മറ്റൊരു പ്രോജക്ട്. ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത 'ഓട്ടം തുള്ളല്‍' എന്ന ചിത്രത്തിലാണ് കലാഭവന്‍ ഷാജോണ്‍ ഒടുവിൽ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്.

Pappappa
pappappa.com