കേട്ടവരെല്ലാം പറയുന്നു: 'പ്രേംപാറ്റ'യിലെ പാട്ടിന്റെ ചേലിലേ നെഞ്ചാടിയേ...'

'പ്രേംപാറ്റ’യിലെ 'നെഞ്ചാടിയേ' സോങ് റിലീസ് പോസ്റ്റർ
'പ്രേംപാറ്റ’യിലെ 'നെഞ്ചാടിയേ' സോങ് റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on: 

പ്രണയത്തിന്റെ മനോഹരമായ ഈണവുമായി ജോമോൻ ജ്യോതിർ നായകനാകുന്ന ക്യാമ്പസ് പ്രണയചിത്രം 'പ്രേംപാറ്റ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'നെഞ്ചാടിയേ…' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. സുഹൈൽ എം. കോയയുടെ വരികൾക്ക് അങ്കിത് മേനോൻ ഈണവും ഓർക്കസ്‌ട്രേഷനും നിർവഹിച്ചു. നിഹാൽ സാദിഖാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Must Read
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമാക്കാൻ‍ 'പ്രേംപാറ്റ' നവംബർ 27 ന്
'പ്രേംപാറ്റ’യിലെ 'നെഞ്ചാടിയേ' സോങ് റിലീസ് പോസ്റ്റർ

ചിത്രത്തിലെ ഗാനങ്ങളുടെ വിതരണാവകാശം വാർണർ മ്യൂസിക്കിനാണ്. മലയാള സിനിമയിൽ ആദ്യമായി വാർണർ മ്യൂസിക് ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'പ്രേംപാറ്റ'യ്ക്കുണ്ട്. നവംബർ 27ന് ചിത്രം തിയറ്ററുകളിലെത്തും.

'പ്രേംപാറ്റ’യിലെ 'നെഞ്ചാടിയേ' ഗാനരം​ഗത്തിൽ നിന്ന്
'പ്രേംപാറ്റ’യിലെ 'നെഞ്ചാടിയേ' ഗാനരം​ഗത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിൽ സാഫ് ബോയ്, ജുനൈസ് വി.പി., നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ് സോണറ്റ്, വിഘ്‌നേഷ്, റയാൻ എൻടിപി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, സിദ്ദിഖ്, അനുശ്രീ, രാജേഷ് മാധവൻ, സഞ്ജു ശിവറാം, ഇർഷാദ് അലി തുടങ്ങി ശ്രദ്ധേയമായ താരനിരയും അണിനിരക്കുന്നു. നാൽപ്പതോളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

'പ്രേംപാറ്റ’യിലെ 'നെഞ്ചാടിയേ' ഗാനരം​ഗത്തിൽ നിന്ന്
'പ്രേംപാറ്റ’യിലെ 'നെഞ്ചാടിയേ' ഗാനരം​ഗത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തിലെ നായികയെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 'നെഞ്ചാടിയേ…' എന്ന ഗാനത്തിലും മുഖം മറച്ച് കണ്ണുകൾ മാത്രം കാണിച്ചാണ് നായിക പ്രത്യക്ഷപ്പെടുന്നത്. ഇതോടെ നായിക ആരാണെന്ന ആകാംക്ഷയും പ്രേക്ഷകർക്കിടയിൽ വർധിച്ചിരിക്കുകയാണ്.

'പ്രേംപാറ്റ’യിലെ 'നെഞ്ചാടിയേ' ഗാനരം​ഗത്തിൽ നിന്ന്
'പ്രേംപാറ്റ’യിലെ 'നെഞ്ചാടിയേ' ഗാനരം​ഗത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

'ആയിഷ', 'ഇഡി' എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രേംപാറ്റ'. ലിജീഷ് കുമാറും ആമിർ പള്ളിക്കലും ഒരുമിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന യൂത്ത് റൊമാന്റിക് എന്റർടെയ്‌നറാണ്.

സെൻട്രൽ പിക്‌ചേഴ്‌സിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. പ്ലോട്ട് പിക്‌ചേഴ്‌സാണ് ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. പിആർഒ- മഞ്ജു ഗോപിനാഥ്