പാർവതിയും സംഘവും 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരല്ല'; 50 കോടി നേടിയവർ

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ട്രെയിലറിൽ നിന്ന്
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on: 

പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ഇടംനേടി. റിലീസ് ചെയ്ത് 16 ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Must Read
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ‘ 25 കോടി ക്ലബ്ബിലേക്ക്; തമിഴിലും പ്രദർശനത്തിന്
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ട്രെയിലറിൽ നിന്ന്

ഷഹദ് സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 11-നാണ് തിയേറ്ററുകളിലെത്തിയത്. തുടക്കം മുതല്‍ മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് രണ്ടാം വാരത്തില്‍ തിയേറ്ററുകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായി. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 20 കോടിയിലധികം രൂപ കളക്ഷന്‍ നേടി മുന്നേറുകയാണ്.

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ട്രെയിലറിൽ നിന്ന്
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ ചിത്രം കൂടിയാണിത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് പോലീസ് സേനയില്‍ ചേരുന്ന അലീന എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. പാര്‍വതിക്ക് പുറമെ പാര്‍ഥിപന്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, വിജയരാഘവന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' 50കോടി ക്ലബ്ബ് പോസ്റ്റർ
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' 50കോടി ക്ലബ്ബ് പോസ്റ്റർസ്ക്രീൻ​ഗ്രാബ്

പി.എസ്. സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. മുജീബ് മജീദ് സംഗീത സംവിധാനവും റോബി രാജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ സമീപകാലത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായി പ്രേക്ഷകരും നിരൂപകരും സിനിമയെ ഏറ്റെടുത്തിട്ടുണ്ട്.

Pappappa
pappappa.com