

direcപാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസും എക്കോ സംവിധായന്‍ ദിന്‍ജിത്ത് അയ്യത്താനും തമ്മിലുള്ള കൂടിക്കാഴ്ച സിനിമാലോകത്ത് പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടു. പ്രഭാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിന്‍ജിത്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ച വാക്കുകള്‍ ഇരുവരും ഒന്നിച്ചൊരു പ്രോജക്ട് വരുന്നുണ്ടോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
'സൂപ്പര്‍സ്റ്റാര്‍ പ്രഭാസിനെ കണ്ടുമുട്ടി. മികച്ച സംഭാഷണങ്ങളും ചിരിയും നിറഞ്ഞ മനോഹരമായ സായാഹ്നം. പ്രോണ്‍സ് ബിരിയാണി വളരെ ഇഷ്ടപ്പെട്ടു! അതിഥിയായി സ്വീകരിച്ചതിനും കൂടിക്കാഴ്ച അവിസ്മരണീയമാക്കിയതിനും പ്രഭാസ് സാറിന് നന്ദി. വിജയ് സാറിനോടും ഹോംബാലെ ഫിലിംസിനോടും നന്ദി രേഖപ്പെടുത്തുന്നു.' എന്നാണ് ദിന്‍ജിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇവര്‍ ഒന്നിക്കുന്ന ഒരു ചിത്രം വരുന്നുണ്ടെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ സജീവമായി. എന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
'കിഷ്‌കിന്ധാ കാണ്ഡം' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ദിന്‍ജിത്ത്, ഒടുവിലായി സംവിധാനം ചെയ്തത് 'എക്കോ' ആണ്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒരു മലയോര മേഖലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദുരൂഹതകളും ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞ 'എക്കോ'യില്‍ സന്ദീപ് പ്രദീപ്, ബിയാന മോമിന്‍, നരേന്‍, അശോകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ഇതിനു മുമ്പ് ധനുഷിനെയും ദിന്‍ജിത്ത് കണ്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനായി തക്കതായ തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കൈനിറയെ പ്രോജക്ടുകളാണ് പ്രഭാസിനുള്ളത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷന്‍ ഡ്രാമ 'ഫൗജി' ആണ് പ്രഭാസിന്റെ അടുത്ത റിലീസ്. ഈ ചിത്രത്തില്‍ പുതുമുഖ താരം ഇമന്‍വി ആണ് നായിക. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ജയപ്രദ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. 2026 ദസറ റിലീസായാണ് 'ഫൗജി' എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
കൂടാതെ, സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പോലീസ് ആക്ഷന്‍ ഡ്രാമ 'സ്പിരിറ്റ്' ആണ് മറ്റൊരു ചിത്രം. പ്രഭാസിനോടൊപ്പം തൃപ്തി ദിമ്രി, വിവേക് ഒബ്റോയ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 2027 മാര്‍ച്ച് 5-ന് തിയറ്ററുകളിലെത്തും.