

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന 'പൊങ്കാല'യുടെ ടീസർ റിലീസ് ചെയ്തു. വൈപ്പിൻ ഹാർബറിന്റെ പശ്ചാത്തത്തിൽ ചിത്രീകരിച്ച ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായി. ആക്ഷന് ഏറെ പ്രാധാന്യമുള്ളതാണ് ചിത്രമെന്നാണ് ടീസർ നല്കുന്ന സൂചന.
ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു. എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന സിനിമ ഗ്ലോബൽ പിക്ചേഴ്സ് എൻ്റർടെയ്ന്‍മെന്റിന്റെ ബാനറിൽ ദീപു ബോസും അനിൽ പിള്ളയും നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ- ഡോണ തോമസ്, ലൈൻ പ്രൊഡ്യൂസർ- പ്രജിത രവീന്ദ്രൻ.
2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. യാമി സോനാ,ബാബു രാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ് സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ഛായാഗ്രഹണം-ജാക്സൺ,എഡിറ്റർ-അജാസ് പൂക്കാടൻ,സംഗീതം- രഞ്ജിൻ രാജ്,കലാസംവിധാനം- കമർ ഇടക്കര,മേക്കപ്പ്- അഖിൽ ടി.രാജ്,
കോസ്റ്റ്യൂം- സൂര്യാ ശേഖർ, ആർട്ട്- നിധീഷ് ആചാര്യ, പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്സ് മോഹൻ, ആക്ഷൻ കൊറിയോഗ്രഫി- മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി- വിജയ റാണി,പിആർഒ- മഞ്ജു ഗോപിനാഥ്,സ്റ്റിൽസ്- ജിജേഷ് വാടി,ഡിസൈനർ- ആർട്ടൊ കോർപ്പസ്. മാർക്കറ്റിംങ്- ഒബ്സ്ക്യൂറ. ചിത്രം ഉടൻ തിയേറ്ററിൽ എത്തും.